India

ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആത്മവിശ്വാസം വർധിപ്പിച്ചു; ശരദ് പവാർ – ncp leader sharad pawar analyzes mva election defeat

തിരഞ്ഞെടുപ്പിൽ തിരിച്ചടി പ്രതീക്ഷിച്ചതല്ലെന്നും പരാജയ കാരണങ്ങൾ പഠിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും എൻസിപി(എസ്‌പി)അധ്യക്ഷൻ ശരദ് പവാർ. മഹാ വികാസ് അഘാഡി സഖ്യം തിരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായി പ്രവർത്തിക്കണമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശരദ് പവാറിന്റെ സഹോദരന്റെ മകൻ അജിത് പവാറിനെതിരെ, അജിത്തിന്റെ സഹോദരൻ ശ്രീനിവാസ് പവാറിന്റെ മകൻ യുഗേന്ദ്രയെ ബാരാമതിയിൽ മത്സരിപ്പിച്ച തീരുമാനത്തെയും ശരദ് പവാർ ന്യായീകരിച്ചു.

‘ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ഇന്ത്യാ സഖ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. കൂടുതൽ ശക്തമായ പ്രവർത്തനം നിയമസഭയിലേക്ക് നടത്തണമായിരുന്നു’ പവാർ പിടിഐയോട് പറഞ്ഞു.

മകൻ യുഗേന്ദ്രയെ ബാരാമതിയിൽ മത്സരിപ്പിച്ച തീരുമാനം തെറ്റായ തീരുമാനമല്ലെന്നും അവിടെ ആരെങ്കിലും മത്സരിക്കേണ്ടതുണ്ടെന്നും ശരദ് പവാർ പറഞ്ഞു. അജിത് പവാറിന്റെ വിജയം അംഗീകരിക്കുന്നു. പക്ഷേ എൻസിപി സ്ഥാപകൻ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും ശരദ് പവാർ പറഞ്ഞു.

STORY HIGHLIGHT: ncp leader sharad pawar analyzes mva election defeat