മല്ലിയിലയെ കുറിച്ച് അറിയാത്തവര്‍ ആരും തന്നെ കാണില്ല. സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ ആഹാരത്തില്‍ ചേര്‍ക്കുന്ന ഒരിലയാണ് മല്ലിയില. നല്ല പച്ചനിറത്തില്‍ കാണപ്പെടുന്ന മല്ലിയിലയ്ക്ക് നമ്മള്‍ കരുതിയതിനേക്കാള്‍ വളരെയധികം ഗുണങ്ങള്‍ ഉണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഇന്ന് തൈറോയ്ഡ് രോഗം കണ്ടുവരുന്നുണ്ട്.
തൈറോയ്ഡ് ഗ്രന്ഥികള്‍ കൃത്യമായി പ്രവര്‍ത്തിക്കാതെ വരുന്ന അവസ്ഥയിലാണ് തൈറോയ്ഡ് രോഗം വരുന്നത്. തൈറോയ്ഡ് നിയന്ത്രിക്കാന്‍ പണ്ടുകാലം മുതല്‍ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നവരുണ്ട്. മുഴുവന്‍ മല്ലി മാത്രമല്ല, മല്ലിയിലയും തൈറോയ്ഡ് നിയന്ത്രിക്കാന്‍ നല്ലതാണ്. മല്ലിയില അരച്ച്, അതിന്റെ നീര് അര ഗ്ലാസ്സ് കുടിക്കുന്നത് തൈറോയ്ഡ് നിയന്ത്രിക്കാന്‍ സഹായിക്കും.
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ആന്റിഓക്സിഡന്റ്സ് അനിവാര്യമാണ്. അതുപോലെ, രോഗപ്രതിരോധശേഷി വര്‍ദ്ധിക്കാനും ആന്റിഓക്സിഡന്റ്സ് നല്ലതാണ്. മല്ലിയിലയില്‍ ആന്റിഓക്സിഡന്റ്സായ ബീറ്റ കരോട്ടീന്‍, ലൂട്ടെയ്ന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നല്ല ആന്റിഓക്സിഡന്റ്സാണ്.
ഇത് നോത്രരോഗങ്ങള്‍ തയാനും സഹായിക്കുന്നുണ്ട്. ശരീരത്തിലെ ഇന്‍ഫ്ലമേഷന്‍, അതായത്, ശരീരവീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മരുന്നാണ് മല്ലിയില. പലര്‍ക്കും ശരീരത്തില്‍ വീക്കവും ചീര്‍മ്മതയും സംഭവിക്കുന്നത് ഇന്‍ഫ്ലമേഷന്‍ മൂലമാണ്. ഇത് കുറയ്ക്കാന്‍ മല്ലിയില അരച്ച് അതിന്റെ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. അര ഗ്ലാസ്സ് മല്ലിയില നീര് കുടിക്കുക. എന്നും രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുന്നത് നല്ലതാണ്.
പ്രമേഹം നിയന്ത്രിക്കാന്‍ മല്ലിയില നല്ലതാണ്. മല്ലിയില വെള്ളം, അല്ലെങ്കില്‍ മല്ലിയില അരച്ച് അതിന്റെ നീര് അര ഗ്ലാസ്സ് കുടിക്കുന്നത് ഹൈപ്പര്‍ഗ്ലൈസെമിയ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. ഇവ കൂടാതെ, മൂഡ് സ്വിംഗ്സ് പോലെയുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും മല്ലിയില സഹായിക്കും.
മല്ലിയില നീര് കുടിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് അലര്‍ജി പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ചില ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ മല്ലിയില ചിലപ്പോള്‍ കാരണമായേക്കാം. അതിനാല്‍, ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രം ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നതാണ് നല്ലത്.