ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ’പിശാചെ’ന്ന് വിളിച്ച് രൂക്ഷമായി വിമര്‍ശിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി (എംവിഎ) പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഉദ്ധവ് താക്കറെയെ കങ്കണ കടന്നാക്രമിച്ചത്.
ഉദ്ധവ് താക്കറെയുടെ പരാജയം താന്‍ പ്രതീക്ഷിച്ചതാണെന്നും സ്ത്രീകളെ ആദരിക്കുന്നതിന്റേയും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിന്റേയും അടിസ്ഥാനത്തില്‍ ആരാണ് ദൈവമെന്നും ആരാണ് പിശാചെന്നും നമുക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും കങ്കണ പ്രതികരിച്ചു. കൂടാതെ സ്ത്രീകളെ അനാദരിച്ചതിനാലാണ് ഈ വിധി അനുഭവിച്ചത്. സ്ത്രീകളെ അനാദരിക്കുന്നവര്‍ക്ക് ഒരിക്കലും വിജയിക്കാന്‍ കഴിയില്ല. അവര്‍ എന്റെ വീട് തകര്‍ക്കുകയും എന്നെ അസഭ്യം പറയുകയും ചെയ്തു കങ്കണ പറഞ്ഞു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മഹായുതി വലിയ വിജയമാണ് നേടിയത്. 288-ല്‍ 230 സീറ്റുകളും അവര്‍ നേടിയിരുന്നത്.
STORY HIGHLIGHT: kangana ranaut calls monster uddhav thackeray disrespect women