ഉത്തർപ്രദേശിലെ ബറേലിയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ നിർമാണം പൂർത്തിയാകാത്ത പാലത്തിൽനിന്ന് നദിയിലേക്ക് വീണ് 3 യുവാക്കൾ മരിച്ചു. പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ നേരത്തെ ഒലിച്ചുപോയിരുന്നു. ഈ വിവരം ജിപിഎസിൽ പുതുക്കാത്തതും പാലം അപകടത്തിലാണെന്ന മുന്നറിയിപ്പു ബോർഡുകൾ വയ്ക്കാത്തതും ദുരന്തത്തിന് കാരണമായി. ഖൽപൂർ-ഡാറ്റഗഞ്ച് റോഡിലാണ് അപകടം ഉണ്ടായത്.
ബറേലിയിൽനിന്ന് ബദൗൺ ജില്ലയിലെ ഡാറ്റഗഞ്ചിലേക്ക് പോകുന്ന വഴി രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ‘ഈ വർഷം ആദ്യം ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ മുൻവശം തകർന്നിരുന്നു. ഇക്കാര്യം ജിപിഎസിൽ രേഖപ്പെടുത്തിയിരുന്നില്ല. പാലം അപകടത്തിലാണെന്ന വിവരം ഇക്കാരണത്താൽ ഡ്രൈവർക്ക് മനസ്സിലായില്ല.’ പ്രദേശത്തെ സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
STORY HIGHLIGHT: google maps navigation leads to tragic car accident