ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. തുടർച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേർസ് വീണ്ടും വിജയ വഴിയില്‍ തിരിച്ചെത്തിത്തിയത്. സ്പാനിഷ് താരം ജെസ്യൂസ് ജിമെനസ്, മൊറോക്കോ താരം നോഹ സദോയ്, രാഹുല്‍ കെ.പി. എന്നിവരാണ് കേരളത്തിനായി സ്കോര്‍ ചെയ്തത്.
ഗോള്‍ അകന്നുനിന്ന ആദ്യ പകുതിക്കുശേഷമാണ് മൂന്ന് ഗോളുകളും പിറന്നത്. ജിമനെസ് ആണ് ഗോളുകൾക്ക് ആരംഭംകുറിച്ചത്. ജിമനെസ് 56ാം മിനിറ്റില്‍ ലീഡ് ഉയർത്തി. ഇഞ്ച്വറി സമയത്താണ് രാഹുല്‍ മൂന്നാം ഗോള്‍ നേടിയത്. ആറാം സ്ഥാനത്താണ് ചെന്നൈയിന്. നിലവില്‍ ചെന്നൈയിനും മൂന്ന് ജയം. 12 പോയിന്റുകള്‍.
STORY HIGHLIGHT: kerala blasters defeated chennaiyin fc by three goals in isl