ന്യൂഡൽഹി: പാർലമെൻറിൻറെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബർ ഇരുപത് വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാനുമാണ് സർക്കാർ തീരുമാനം. വഖഫിൽ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതൽ ചർച്ചകൾ വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളിയിരുന്നു. അതേസമയം അദാനി വിവാദത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻറെ നീക്കം. പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ നടക്കും.
content highlight: winter-session-of-parliament-begins-today