Kerala

അയൽവാസിയായ സ്ത്രീയെ പീഡിപ്പിച്ച് വിഡിയോ പകർത്തി; സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി, വ്ലോ​ഗർ അറസ്റ്റിൽ | vlogger-got-arrested-in-chalakudy

അഞ്ച് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം

ചാലക്കുടി: അയൽവാസിയായ സ്ത്രീയെ പീഡിപ്പിച്ച് വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വ്ലോഗർ അറസ്റ്റിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നിയെ (32) ആണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുഞ്ഞിനെ എടുക്കാൻ വന്ന യുവതിയെ മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിക്കുകയും വിഡിയോ പകർത്തുകയും ചെയ്തു. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീ‍‍ഡനത്തിനു ശ്രമിച്ചു. പിന്നാലെ യുവതി ഭർത്താവിനെ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകി.

content highlight: vlogger-got-arrested-in-chalakudy