Health

ഉറങ്ങുമ്പോൾ മുടി കൊഴിയുന്നുണ്ടോ ? തടയാനുള്ള മികച്ച വഴികൾ

ഉറക്കമെഴുന്നേറ്റ് ബെഡ്ഷീറ്റിലെയും തറയിലെയും മുടിയിഴകൾ കാണുമ്പോൾ ആശങ്കപ്പെടാറുണ്ട് നമ്മളിൽ പലരും. സാധാരണ മുടിയുടെ വളർച്ചാ ചക്രത്തിൽ പ്രതിദിനം കുറഞ്ഞത് 50 മുതൽ 100 ​​വരെ ഇഴകൾ കൊഴിയുന്നത് പതിവാണെന്നാണ് പഠനങ്ങൾ പറയുന്നത്. മുടികൊഴിച്ചിൽ, അത് താൽക്കാലികമോ ശാശ്വതമോ ആകാം. എന്നാൽ അതിലുപരി നിങ്ങളുടെ ജീനുകളോ ഭക്ഷണക്രമമോ ഹോർമോൺ അസന്തുലിതാവസ്ഥയോ മൂലമാകാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന തലയിണ മുതൽ ഉറക്കപ്രശ്നങ്ങൾ വരെ മുടി കൊഴിച്ചിലിന് കാരണമായേക്കാം. വിഷമിക്കേണ്ട, ഉറങ്ങുമ്പോൾ മുടികൊഴിച്ചിൽ തടയാൻ നിരവധി മാർഗങ്ങളുണ്ട്.

അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി അസോസിയേഷൻ പറയുന്നതനുസരിച്ച്, ഒരു ദിവസം 50 നും 100 നും ഇടയിൽ മുടി കൊഴിയുന്നത് മുടി കൊഴിച്ചിലിൻ്റെ ലക്ഷണമല്ല, കാരണം നമ്മുടെ ശരീരത്തിൽ പുതിയ മുടി വളരുകയും പഴയത് പൊഴിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതിൽ കൂടുതലായാൽ മുടികൊഴിച്ചിൽ പ്രശ്‌നമുണ്ട് എന്നാണ് അർഥം. മുടി കൊഴിച്ചിലിൻ്റെ അളവ് അനുസരിച്ച് മിതമായതോ കഠിനമോ ആകാം. മുടി കൊഴിച്ചിലിന് കാരണമാകുന്ന വിവിധ ഘടകങ്ങളുണ്ട്. വിളർച്ച, വിറ്റാമിൻ കുറവ് തുടങ്ങി പോഷകാഹാരക്കുറവ് വരെ സാധാരണ കാരണങ്ങളാണ്. തൈറോയ്ഡ് തകരാറുകൾ, സമ്മർദ്ദം, പെട്ടെന്ന് ശരീരഭാരം കുറയുന്നത് പലപ്പോഴും മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കൂടാതെ, മോശം മുടി ശുചിത്വം, കഠിനമായ താരൻ, തലയോട്ടിയിലെ സോറിയാസിസ് എന്നിവയാണ് മറ്റ് ട്രിഗറുകൾ.

ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക്, ഭക്ഷണത്തിൽ ചില പോഷകങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ മുടിക്ക് ഇരുമ്പ്, പ്രോട്ടീൻ, സിങ്ക്, ബയോട്ടിൻ എന്നിവ ആവശ്യമാണ്. എന്നാൽ നിങ്ങൾ കഴിക്കുന്ന ആഹാരത്തിൽ ഈ പോഷകങ്ങളുടെ അഭാവം കൂടുതലാകുമ്പോൾ മുടി കൊഴിച്ചിലിന് കാരണമാകും. 2022-ൽ അന്നൽസ് ഓഫ് മെഡിസിൻ ആൻഡ് സർജറി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, ഉറക്കക്കുറവ് ഇല്ലാത്തവരെ അപേക്ഷിച്ച് ഉറക്ക തകരാറുള്ള ആളുകൾക്ക് മുടികൊഴിച്ചിൽ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഉറങ്ങുന്ന സമയത്ത് മുടി മുറുക്കി കെട്ടുന്നത് മുടികൊഴിച്ചിലിന് കാരണമായേക്കാം. ഇറുകിയ പോണിടെയിലോ ഒട്ടിപിടിക്കുന്ന വിധത്തിലുള്ള ഹെയർ ബണ്ണുകളും ഉപയോഗിച്ച് മുടികെട്ടിവെക്കുമ്പോൾ തലയോട്ടിയിലെ രക്തചംക്രമണം മോശമാകുകയാണ് ചെയ്യുന്നത്. ഇത് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് വിദഗ്ധൻ പറയുന്നു.

ഈസ്ട്രജൻ്റെ അല്ലെങ്കിൽ സ്ട്രെസ് ഹോർമോണിൻ്റെ (കോർട്ടിസോൾ) അളവിലുള്ള മാറ്റങ്ങൾ മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം. ഗർഭാവസ്ഥയിലോ ആർത്തവ വിരാമത്തിലോ ഒരുപക്ഷെ കൂടുതൽ മുടി കൊഴിഞ്ഞുപോകാനുള്ള സാദ്ധ്യതകൾ ഏറെയാണ്. തലയിണ കവറുകൾ തിരഞ്ഞെടുക്കുന്നതിനുള്ള അശ്രദ്ധയും മുടികൊഴിച്ചിലിന് കാരണമാകുന്ന ഒന്നാണ്. എപ്പോഴും ഇവ തിരഞ്ഞെടുക്കുമ്പോൾ പരുത്തി പോലുള്ള ചില തുണിത്തരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാവും ഉത്തമം. ഇത് കുറച്ചുകൂടി നിങ്ങളുടെ മുടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. മുടി പൊട്ടുന്നത് തടയുന്നതിനും രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും, പെപ്റ്റൈഡുകൾ പോലുള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച ഹെയർ സെറം പുരട്ടുക. മുടി വളർച്ചയെ സഹായിക്കുന്നതിനും തലയോട്ടിക്ക് പോഷകങ്ങൾ നൽകാൻ അവ സഹായിക്കുകയും ചെയ്യുന്നു.

നിങ്ങൾ ബാക്ക് സ്ലീപ്പർ ആണെങ്കിൽ, ഇത് തലയോട്ടിക്ക് ഏറ്റവും മികച്ചതാണ് കാരണം ഇത് മുടിയും ബെഡുമായുള്ള ഉരസൽ കുറയ്ക്കുകയും കേടുപാടുകൾ തടയുകയും ചെയ്യുന്നു. ഇടത്തോട്ടോ വലത്തോട്ടോ കിടന്ന് ഉറങ്ങുന്നവർ, തലയോട്ടിയിൽ അനുഭവപ്പെടുന്ന മർദ്ദം കുമാര്യൻ ശ്രമിക്കണം. സ്വിച്ചിംഗ് പൊസിഷനുകൾ തിരഞ്ഞെടുക്കുന്നതും ഉത്തമമായിരിക്കും. ഉറങ്ങുന്നതിനുമുമ്പ് തലയോട്ടിയിൽ പതിവായി മസാജ് ചെയ്യുന്നത് മുടിയുടെ അളവ് വർദ്ധിപ്പിക്കും. ഇത് രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഓക്സിജനും പോഷകങ്ങളും നൽകിക്കൊണ്ട് അവയെ പോഷിപ്പിക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യും.