Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വയനാട്ടില്‍ സി.പി.എം വീണ്ടും പാലം വലിച്ചോ ?: ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരോട് സി.പി.ഐ നാണം കെട്ടത് രണ്ടാംതവണ; പാലക്കാടും ചേലക്കരയും കണ്ടതുപോലെ വയനാടിനെ സി.പി.എം കണ്ടില്ല; വോട്ടു മറിച്ചെന്നും സംശയം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 25, 2024, 12:29 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എന്തൊക്കെ പറഞ്ഞാലും സി.പി.എമ്മും സി.പി.ഐയും മോരും മുതിരയും പോലെയാണ്. ഒരുമിച്ചാണെങ്കിലും രണ്ടായി പോകുന്ന വിജാതീയ ധ്രുവങ്ങളാണ്. വലതു കമ്യൂണിസ്‌റ്റെന്ന പച്ചകുത്തല്‍ സി.പി.ഐക്ക് മാറില്ല. ഇടതുപക്ഷത്തിലെ വലതു പക്ഷമായ സി.പി.ഐയുടെ ഇടപെടലുകളെ സി.പി.എം ഒരിക്കലും അംഗീകരിക്കാറുമില്ല. തൊഴുത്തിലെ പശു എന്നല്ലാതെ കണ്ടിട്ടുമില്ലെന്ന് സാരം. മന്ത്രിസഭാ രൂപീകരണത്തില്‍ നാല് മന്ത്രിസഥാനം നല്‍കി കൂടെ നിര്‍ത്തുന്നു എന്നതിനപ്പുറം സ്വ വര്‍ഗ പ്രസ്ഥാനമെന്നോ, ആശങ്ങള്‍ ഒന്നാണെന്നോ ഉള്ള പരിഗണയൊന്നും കൊടുക്കാറില്ല. ഇതുതന്നെയാണ് വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും കണ്ടതെന്ന് വ്യക്തം.

എല്‍.ഡി.എഫിന്റെ വോട്ടുകള്‍ പോലും സത്യന്‍ മൊകേരിക്ക് കിട്ടിയിട്ടുണ്ടോ എന്നാണ് സംശയം.  അതുണ്ടാകാന്‍ കാരണം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആനിരാജയ്ക്കു കിട്ടിയ വോട്ടുപോലും സത്യന്‍ മൊകേരിക്ക് കിട്ടിയില്ല എന്നതാണ്. കേരളം ഭരിക്കുന്ന ഇടതുപക്ഷവും, അതിന്റെ പ്രധാന പാര്‍ട്ടിയുമായ സി.പി.എം വയനാട്ടില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നതാണ് പ്രധാന ആരോപണമായി സി.പി.ഐയില്‍ ഉയരുന്നത്. വയനാട് ഉരുള്‍ പൊട്ടലിനു ശേഷം ഉണ്ടായ രാഷ്ട്രീയ വികാസങ്ങളില്‍ ഇടതുപക്ഷം കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. റവന്യൂമന്ത്രി കെ. രാജന്‍ വയനാട്ടില്‍ തമ്പടിച്ചാണ് കാര്യങ്ങള്‍ നടത്തിയത്. പാളിച്ചകള്‍ അപ്പപ്പോള്‍ പരിഹരിച്ചായിരുന്നു മുന്നേറിയത്.

എന്നാല്‍, അതൊന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നതാണ് വസ്തുത. ഇത് എന്തു കൊണ്ടാണെന്നാണ് സി.പി.ഐ അന്വേഷിക്കുന്നത്. അതേസമയം, ചേലക്കരയിലും പാലക്കാടും അമിതമായ പ്രവര്‍ത്തനം സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടാവുകയും ചെയ്തിട്ടുണ്ട്. വയനാട് ലോക്‌സഭാ മണ്ഡലം ഇടതുപക്ഷത്തേക്ക് തിരിക്കുന്നിതിനു വേണ്ടുന്ന ഒരു പ്രവര്‍ത്തനവും കണ്ടിരുന്നില്ലെന്നത് സി.പി.ഐ അണികളില്‍ വലിയ വിഷമമാണ് ഉണ്ടാക്കിയിരിക്കുന്നത്. വയനാട്ടിലെ മത്സരം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നായതു കൊണ്ടായിരുന്നു കഴിഞ്ഞ തവണ സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ നോമിനിയായി ആനിരാജ മത്സരിക്കാനെത്തിയത്. ഇത് സംസ്ഥാന ഘടകത്തിന് വലിയ എതിര്‍പ്പുണ്ടാക്കി.

ആനിരാജ തോല്‍ക്കാന്‍ കാരണം, സ്ഥാനാര്‍ത്ഥി കേരളത്തില്‍ നിന്നുള്ളത് ആയിരുന്നില്ല എന്ന കണ്ടെത്തലും നടത്തിയിരുന്നു. എന്നാല്‍, ഉപതെരഞ്ഞെടുപ്പില്‍ കേരളാ ഘടകം കണ്ടെത്തിയ സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരിയുടെ പ്രകടനം ആനിരാജയേക്കാള്‍ താഴെയാവുകയും ചെയ്തു. ഇതിനു കാരണം എല്‍.ഡി.എഫിലെ തന്നെ പ്രചാരണ പോരായ്മയാണ്. വയനാട്ടില്‍ സി.പി.ഐ മാത്രമാണ് പ്രവര്‍ത്തനത്തിനുണ്ടായിരുന്നത്. സി.പി.എം സ്രീപ്പര്‍ സെല്ലുകള്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. ലോക്‌സഭ വിട്ട് നിയമസഭയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നു വേണമെങ്കിലും പറയാം.

എന്നാല്‍, സി.പി.എമ്മിന് സി.പി.ഐയോടുള്ള വൈരാഗ്യം തീര്‍ത്തതാണെന്ന വിലയിരുത്തല്‍ സി.പി.ഐയിലെ ചില നേതാക്കള്‍ക്കുണ്ട്. സി.പി.ഐയെ വയനാട് തോല്‍പ്പിച്ച് തുന്നം പാടിച്ചു നാണം കെടുത്തുകയെന്ന ലക്ഷ്യമായിരുന്നു വിജയിച്ചതെന്നാണ് സൂചന. സി.പി.ഐ ദേശീയ നേതാവ് ആനി രാജയെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിപ്പിച്ചത് തിരിച്ചടിയായെന്ന് വിലയിരുത്തിയ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് സത്യന്‍ മൊകേരിയെ മത്സരിപ്പിച്ചിട്ടു പോലും ആനിരാജയുടെ വോട്ടുപോലും പിടിക്കാനാവാത്ത നാണംകെട്ട പരാജയമാണ് ഇപ്പോള്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.

ReadAlso:

യുദ്ധവും സിനിമയും ?: “ഓപ്പറേഷന്‍ സിന്ദൂര്‍” സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ?; യുദ്ധഭൂമിയില്‍ തോക്കുമേന്തി സിന്ദൂരം ഇടുന്ന പട്ടാളക്കാരിയാണ് പോസ്റ്ററില്‍; പുര കത്തുമ്പോള്‍ ബീഡി കത്തിന്നതു പേലെയെന്ന് ആരാധകരുടെ വമര്‍ശനം

ആരാണ് അബ്ദുള്‍ ഖ്വാദിര്‍ഖാന്‍ എന്ന AQ ഖാന്‍ ?: തെമ്മാടി രാഷ്ട്രത്തെ ആണവ ശക്തിയാക്കിയത് എങ്ങനെ ?; കരിഞ്ചന്തയില്‍ ആണവായുധ വില്‍പ്പനക്കാര ന്റെ വിധിയെന്ത് ?

ഇന്ത്യ-പാക്ക് യുദ്ധം: വ്യാജവാര്‍ത്തകള്‍ക്കും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും; രാജ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ ചെയ്യുന്നവരെ സൂക്ഷിക്കുക; വ്യാജവാര്‍ത്തകളെയും സൃഷ്ടാക്കളെയും നിരീക്ഷിച്ച് കേന്ദ്രം

പാക്കിസ്ഥാനില്‍ മോങ്ങല്‍ തുടങ്ങി: ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടില്‍ ഞെട്ടി ഇസ്ലാമാബാദും ലാഹോറും കറാച്ചിയും; അള്ളാഹു രക്ഷിക്കട്ടെ എന്ന് പാക് പാര്‍ലമെന്റില്‍ എം.പിയുടെ വിലാപം; ഓപ്പറേഷന്‍ സിന്ദൂര്‍ നീളുന്നു

ട-400 വ്യോമ പ്രതിരോധം ഇന്ത്യയുടെ അയണ്‍ഡോം ?: പാക്ക് മിസൈലുകളെ തകര്‍ത്തെറിഞ്ഞ സുദര്‍ശന്‍ചക്രത്തെ കുറിച്ച് അറിയാമോ ?; വാഹോറിലേക്ക് വീണ്ടും ആക്രമണം; പ്രകോപിപ്പിച്ചാല്‍ ഇനിയും അടിക്കുമെന്ന് സൈന്യം

ഇതിന് പ്രധാന കാരണം സി.പി.എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മധുരമായ പ്രതികാരമാണെന്നു തന്നെയാണ് നേതാക്കള്‍ വിശ്വസിക്കുന്നതും. തൃശൂര്‍പൂര വിവാദത്തില്‍ അടക്കം സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും സമ്മര്‍ദ്ദത്തിലാക്കിയ സി.പി.ഐയുടെ നിലപാട് സി.പി.എം അണികളെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന ബോധ്യമുണ്ടായിട്ടും ഇടതുപക്ഷത്തെ കടന്നാക്രമിക്കാന്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ആയുധം നല്‍കിയ സി.പി.ഐ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സി.പി.എം പ്രവര്‍ത്തകരിലും അനുഭാവികളിലും ശക്തമായിരുന്നത്. ഇതിന് ഒരു പണി കൊടുക്കണമെന്ന അവരുടെ തീരുമാനമാണ് വയനാട്ടില്‍ ഉണ്ടായത്.

വയനാട്ടില്‍ മത്സരിച്ചത് സി.പി.ഐ ആണെങ്കിലും ആ മണ്ഡലത്തില്‍ ബഹുഭൂരിപക്ഷവും സി.പി.എം വോട്ടുകളാണ്. സി.പി.എം നേതൃത്വം തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരുന്നെങ്കിലും പ്രവര്‍ത്തകര്‍ അത്ര സജീവമായിരുന്നില്ല. അണികള്‍ക്കിടയിലും സി.പി.ഐ നേതൃത്വത്തോടുള്ള എതിര്‍പ്പ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ശക്തമായിരുന്നു. ഇത് വോട്ടെടുപ്പില്‍ പ്രതിഫലിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറിച്ചായിരുന്നെങ്കില്‍ മാസങ്ങളുടെ ഇടവേളയില്‍ മാത്രം വന്ന തിരഞ്ഞെടുപ്പില്‍ ഇത്ര വലിയ ഒരു പരാജയം സി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് നേരിടേണ്ടി വരുമായിരുന്നില്ല. മാത്രമല്ല, പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും ചേലക്കരയില്‍ വിജയിക്കാനും പാലക്കാട് വോട്ട് വര്‍ദ്ധിപ്പിക്കാനും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു എന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കണം.

കഴിഞ്ഞ തവണ ആനി രാജയെ വയനാട്ടില്‍ മത്സരിപ്പിച്ചതിനെതിരെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ ശക്തമായ നിലപാടെടുത്തത് സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യം പരിഗണിക്കാതെയാണ് ആനി രാജയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ സി.പി.ഐ ദേശീയ നേതാവെന്ന നിലയിലാണ് 2024ല്‍ ആനി രാജയെ വയനാട്ടില്‍ മത്സരിപ്പിച്ചിരുന്നത്. 2,83,023 വോട്ടുമായി 26.09 ശതമാനം വോട്ടുവിഹിതമാണ് ആനി രാജക്ക് ആ തിരഞ്ഞെടുപ്പില്‍ നേടാനായിരുന്നത്. 2019 ല്‍ സി.പി.ഐയിലെ പി.പി സുനീര്‍ നേടിയ 2,74597 വോട്ടിനേക്കാള്‍ കൂടുതല്‍ നേടാന്‍ ആനിരാജക്ക് കഴിഞ്ഞതിനു പിന്നില്‍, സി.പി.എം പ്രവര്‍ത്തകരുടെ വലിയ പ്രവര്‍ത്തനവും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 4,31,770 വോട്ടില്‍ നിന്നും 67,348 വോട്ടു കുറക്കാന്‍ ആനി രാജയ്ക്ക് കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്. ഇങ്ങനെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും രാജ്യസഭാസീറ്റ് ആനി രാജക്ക് നല്‍കാതെ പി.പി സുനീറിന് പതിച്ച് നല്‍കുകയാണ് ബിനോയ് വിശ്വം ചെയ്തത്. ഈ തീരുമാനത്തിലും ഇടതുപക്ഷ അണികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. വയനാട്ടില്‍ കോണ്‍ഗ്രസിനെതിരെ 2014ല്‍ സത്യന്‍ മൊകേരി നടത്തിയ മത്സരം ഉയര്‍ത്തികാട്ടിയാണ് സി.പി.ഐ സംസ്ഥാന നേതൃത്വം ഇത്തവണ ആനി രാജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളിപ്പറഞ്ഞിരുന്നത്. അന്ന് കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുറക്കാന്‍ സത്യന്‍ മൊകേരിക്ക് കഴിഞ്ഞിരുന്നു. 2014ല്‍ 3,56,165 വോട്ടായിരുന്നു സത്യന്‍ മൊകേരി നേടിയത്. ഇതാണ് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷം നേടിയ കൂടുതല്‍ വോട്ട്.

എന്നാല്‍, ഇത്തവണ 2,11,407 വോട്ടുകള്‍ മാത്രമാണ് സത്യന്‍ മൊകേരിക്ക് ആകെ ലഭിച്ചിരിക്കുന്നത്. 2019 ല്‍ പി.പി സുനീര്‍ നേടിയ 2,74,597 വോട്ടുപോലും നേടാനാവാത്ത ദയനീയ പരാജയമാണ് നിലവില്‍ സത്യന്‍ മൊകേരിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഈ കനത്ത പരാജയത്തിന് സി.പി.ഐ സംസ്ഥാന നേതൃത്വം ഇനി മറുപടി പറയേണ്ടി വരും. സി.പി.എമ്മിനെ പ്രകോപിപ്പിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സി.പി.ഐയ്ക്ക് എത്രമാത്രം മുന്നോട്ട് പോകാന്‍ കഴിയുമെന്നതും വലിയ ചോദ്യമാണ്. സി.പി.ഐ – സി.പി.എം നേതൃത്വങ്ങള്‍ എല്ലാം മറന്ന് ഒരുമിച്ച് നിലപാട് എടുത്താല്‍ പോലും അത് അംഗീകരിക്കുന്ന മാനസികാവസ്ഥയിലല്ല സി.പി.എം അണികള്‍ ഉള്ളത്.

പ്രത്യേകിച്ച്, ഇടതുപക്ഷ വോട്ട് ബാങ്ക് എന്ന് പറയുന്നത് തന്നെ, സി.പി.എം അനുഭാവികളും ആ പാര്‍ട്ടിയെ സ്നേഹിക്കുന്ന ജനവിഭാഗങ്ങളും ആയതിനാല്‍ അവര്‍ക്ക് അതൃപ്തിയുണ്ടാകുന്ന തീരുമാനം ആര് എടുത്താലും ഏത് ഘടക കക്ഷി എടുത്താലും അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കും. അതു തന്നെയാണ് വയനാട്ടിലും സംഭവിച്ചിരിക്കുന്നത്. ഈ പോക്ക് പോയാല്‍, 2026ലും സി.പി.ഐ വെള്ളംകുടിക്കും. സി.പി.എം അനുഭാവികളുടെ വോട്ടുകള്‍ ലഭിച്ചില്ലങ്കില്‍, ഒരു നിയമസഭാ സീറ്റില്‍ പോലും വിജയിക്കാന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.ഐക്ക് കഴിയുകയില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാനാണ് സി.പി.ഐ നേതൃത്വം ഇനിയെങ്കിലും ശ്രമിക്കേണ്ടത്.

ഒരു മുന്നണിയായി മുന്നോട്ട് പോകുമ്പോള്‍ സ്വീകരിക്കേണ്ട സാമാന്യ മര്യാദ സി.പി.ഐ നേതൃത്വവും പാലിക്കുക തന്നെ വേണം. മുന്നണിക്ക് അകത്താണ് കാര്യങ്ങള്‍ പറയേണ്ടത്. അതല്ലാതെ, മാധ്യമങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്ക് എതിരെ പരസ്യമായി പ്രതികരിച്ചാല്‍ അത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കാണ് ആത്യന്തികമായി ഗുണം ചെയ്യുക. ഇക്കാര്യം തന്നെയാണ്, ഇടതുപക്ഷ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. വയനാട്ടിലെ വോട്ട് ചോര്‍ച്ച, ഒരു താക്കീതായി കണ്ട് തിരുത്താന്‍ സി.പി.ഐ നേതൃത്വം ഇനിയെങ്കിലും തയ്യാറാവണമെന്ന ആവശ്യമാണ് അവരും ഉയര്‍ത്തിയിരിക്കുന്നത്.

പോളിങ് ശതമാനം കുറഞ്ഞിട്ടും ആറ് മാസത്തിന് മുമ്പ് സഹോദരന്‍ രാഹുല്‍ ഗാന്ധി നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷവും വോട്ടിങ് ശതമാനവും നേടാന്‍ കഴിഞ്ഞത് പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്. 6,22338 വോട്ടുമായി 4,10931 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്ക സ്വന്തമാക്കിയിരിക്കുന്നത്. രാഹുലിന്റെ ഭൂരിപക്ഷത്തേക്കാള്‍ 46,509 വോട്ടുകളും 64.99 ശതമാനം വോട്ടുവിഹിതവും പ്രിയങ്ക നേടിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് 3,64,422 വോട്ടിന്റെ ഭൂരിപക്ഷവും 59.69 ശതമാനം വോട്ടുവിഹിതവുമായിരുന്നു ലഭിച്ചിരുന്നത്.

ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരാൈയ രണ്ടു പേരോട് അതിു ദയനീയമായാണ് സി.പി.ഐ തോറ്റിരിക്കുന്നത്. വയനാട് ലോക്‌സഭാ സീറ്റ് സി.പി.ഐയ്ക്കുള്ളതാണ്. അതുകൊണ്ടു തന്നെ അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത് സി.പി.ഐയുടെ നേതൃത്വത്തിലും. വരാനിരിക്കുന്ന അസംഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഗാന്ധി കുടുംബത്തിന് തീറെഴുതിയിരിക്കുന്ന വയാനാട്ടില്‍ ഒരു സി.പി.ഐ സ്ഥാനാര്‍ത്ഥി പോലും ജയിച്ചു വരാന്‍ സാധ്യതയില്ല. അതിനിടയിലാണ് സി.പിഎമ്മിന്റെ ഈ പാലം വലിയും.

CONTENT HIGHLIGHTS; Did CPM pull the bridge again in Wayanad?: Second time CPI embarrassed the younger generation of Gandhi family; CPM did not see Wayanad as it saw Palakkad and Chelakkara; It is suspected that the vote was changed

Tags: PRIYANKA GANDHICPM MEMBERSCPI CANDIDATEWAYANAD BY ELECTIONSathyan Mokeriവയനാട്ടില്‍ സി.പി.എം വീണ്ടും പാലം വലിച്ചോ ?ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരോട് സി.പി.ഐ നാണം കെട്ടത് രണ്ടാംതവണപാലക്കാടും ചേലക്കരയും കണ്ടതുപോലെ വയനാടിനെ സി.പി.എം കണ്ടില്ല; വോട്ടു മറിച്ചെന്നും സംശയം

Latest News

മലയാളി സൈനികയും ‘ഓപ്പറേഷന്‍ സിന്ദൂറിനൊപ്പം’ ?: അസാം റൈഫിള്‍സിലെ കായംകുളംകാരി കശ്മീര്‍ അതിര്‍ത്തിയില്‍ ?; അഭിമാനത്തോടെ കേരളം; അറിയണ്ടേ ആ സുന്ദരിക്കുട്ടി ആരെന്ന് ?

ആംബുലൻസിന്റെ മറവിൽ ലഹരിക്കച്ചവടം; രണ്ടുപേർ പിടിയിൽ

FILE - Indian army soldiers conduct a search operation in a forest area outside the Pathankot air force base in Pathankot, India, Sunday, Jan. 3, 2016. (AP Photo/Channi Anand, File)

ഇന്ത്യ പാക്ക് സംഘർഷത്തിന് അയവ് വരുമോ?? ലോകരാജ്യങ്ങൾ ഇടപെടുമ്പോൾ

നിപ; 42കാരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല, രോഗലക്ഷണമുള്ളവരുടെ ഫലം നെഗറ്റീവ്, സമ്പർക്ക പട്ടികയിൽ 59 പേർ

ആക്രമണ സാഹചര്യത്തിൽ രാജ്യത്ത് ഭിന്നിപ്പിന്റെ സ്വരമുണ്ടാവരുത്, സൈന്യത്തിന് ഐക്യദാർഢ്യം: എ കെ ആന്റണി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.