Celebrities

‘എല്ലാർക്കും തെരിഞ്ച വിഷയം താ’; പ്രണയം വെളിപ്പെടുത്തി രശ്‌മിക | rashmika-mandanna

വിജയ് ദേവരക്കൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്ന ഒന്നാണ്

തെലുങ്ക് സിനിമയിലെ ജനപ്രിയ ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും ജോഡി ബിഗ് സ്‌ക്രീനിൽ കാണാൻ ആരാധകർ ആകാംക്ഷയിലാണ്. ഓഫ്സ്‌ക്രീനിലും ഓൺസ്‌ക്രീനിലും ഇരുവരും തമ്മിൽ മികച്ച കെമിസ്ട്രിയാണ്. വിജയ് ദേവരക്കൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്ന ഒന്നാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ് ഒടുവിൽ താൻ അവിവാഹിതനല്ലെന്ന് സമ്മതിച്ചിരുന്നു. തന്‍റെ പങ്കാളിയുടെ പേര് പറയാതെ, താൻ ഒരു ബന്ധത്തിലാണെന്ന് താരം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള ലഞ്ച് ഡേറ്റ് ചിത്രങ്ങൾ വൈറലായിരുന്നു.

ഇപ്പോഴിതാ റിലേഷൻഷിപ്പിനെ കുറിച്ച് രശ്മിക മന്ദാന പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുകയാണ്. പുഷ്പ 2വിലെ കിസ്സിക്ക് സോ​ങ്ങിന്റെ ലോഞ്ചിനിടെ ആയിരുന്നു രശ്മികയുടെ പ്രതികരണം. റിലേഷൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇൻസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തുനിന്നുള്ള ആളാണോ ലൗവ്വർ എന്ന ചോദ്യത്തിന്, ‘എല്ലാർക്കും തെരിഞ്ച വിഷയം താ’, എന്നാണ് രശ്മിക മറുപടി നൽകിയത്. ഈ ഉത്തരമാണ് നിങ്ങൾക്ക് വേണ്ടതെന്ന് എനിക്ക് അറിയാമെന്നും പൊട്ടിച്ചിരിച്ച് കൊണ്ട് രശ്മിക പറയുന്നുമുണ്ട്.

രശ്മികയുടെ പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രശ്മിക അവതരിപ്പിക്കുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാന്‍സിംഗ് ക്യൂൻ ശ്രീലീലയും അല്ലു അർജുനും ആടിത്തകര്‍ത്ത കിസ്സിക്ക് ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

content highlight: rashmika-mandanna-about-relationship