വളരെ സിംപിളായി ഒരു ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി തയ്യാറാക്കിക്കോളൂ.
ചേരുവകൾ
വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
സവാള- 2
പച്ചമുളക്- 4
കറിവേപ്പില- ആവശ്യത്തിന്
വറ്റൽമുളക്- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ബീറ്റ്റൂട്ട്- 3
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് രണ്ട് ഇടത്തരം വലിപ്പമുള്ള സവാള ചേർത്ത് വഴറ്റുക. സവാള വെന്തു വരുമ്പോൾ നാല് പച്ചമുളക് നടുവെ കീറിയതും, കുറച്ച് കറിവേപ്പിലയും ചേർത്തിളക്കുക. വറ്റൽമുളക് ചതച്ചത് ഒരു ടീസ്പൂൺ, ആവശ്യത്തിന് ഉപ്പ്, ഇടത്തരം വലിപ്പമുള്ള മൂന്ന് ബീറ്റ്റൂട്ട് അരിഞ്ഞതും ചേർത്ത് വേവിക്കുക. അടച്ചു വെച്ച് പത്ത് മിനിറ്റ് വേവിക്കുക. വെള്ളമ വറ്റി വെന്തു വരുമ്പോൾ അടുപ്പണയ്ക്കാം.ആവശ്യാനുസരണം വിളമ്പാം.
content highlight: beetroot-mezhukkupuratti-instant-recipe