ഒരു സ്പെഷ്യൽ മസാല ചേർത്ത് വഴറ്റിയെടുക്കുന്ന ബീൻസ് ഫ്രൈയാണ് ഇന്ന് തയാറാക്കാൻ പോകുന്നത് .
ചേരുവകൾ
എണ്ണ- 1/4 കപ്പ്
കടുക്- 1/2 ടീസ്പൂൺ
ജീരകം- 1 ടീസ്പൂൺ
ഉഴുന്നു പരിപ്പ്- 1 ടീസ്പൂൺ
കടലപരിപ്പ്- 1 ടേബിൾസ്പൂൺ
സവാളം- 1 ഇടത്തരം വലിപ്പമുള്ളത്
കറിവേപ്പില- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
ബീൻസ്- 250 ഗ്രാം
ഉപ്പ്- 1/2 + 1/2 ടീസ്പൂൺ
വെള്ളം- 2 ടേബിൾസ്പൂൺ
വറ്റൽമുളക്- 12
നിലക്കടല- 3 ടേബിൾസ്പൂൺ
വറ്റൽമുളക്- 12 എണ്ണം
തേങ്ങ
വെളുത്തുള്ളി – 7 അല്ലി
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് കാൽ കപ്പ് എണ്ണയൊഴിച്ചു ചൂടാക്കുക.
അതിലേയ്ക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ഒരു ടീസ്പൂൺ കടുക്, അര ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ ഉഴുന്നു പരിപ്പ്, ഒരു ടേബിൾസ്പൂൺ കടല പരിപ്പ് എന്നിവ ചേർത്ത് വറുക്കുക.
ഇടത്തരം വലിപ്പമുള്ള സവാള ചേർത്ത് വഴറ്റുക.
ഒരു പിടി കറിവേപ്പില ചേർക്കുക.
ഇതിലേയ്ക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തിളക്കുക.
250 ഗ്രാം ബീൻസ് ചെറുതായി അരിഞ്ഞതും, ആര ടീസ്പൂൺ ഉപ്പും ചേർത്തിളക്കി അടച്ചു വെച്ച് വേവിക്കുക.
രണ്ട് ടേബിൾസ്പൂൺ വെള്ളം ഇടയ്ക്ക് ചേർക്കുക.
നിലക്കടല വറുത്തത് 3 ടേബിൾസ്പൂണും, കടലപരിപ്പ് വറുത്തത് 2 ടേബിൾസ്പൂണും, വറുത്തെടുത്ത വറ്റൽമുളക് 12 എണ്ണവും, ഏഴ് അല്ലി വെളുത്തുള്ളിയും, 2 കപ്പ് തേങ്ങാ കഷ്ണങ്ങൾ അര ടീസ്പൂൺ ഉപ്പും ചേർത്ത് അരച്ചെടുക്കുക.
വെന്തു വരുന്ന ബീൻസിലേയ്ക്ക് ഈ അരപ്പ് ചേർത്തിളക്കി അൽപ്പ സമയം കൂടി അടച്ചു വെച്ച് വേവിക്കുക.
ആവശ്യമെങ്കിൽ മല്ലിയില കൂടി ചേർക്കാം.
content highlight: beans-fry-insant-tasty-recipe