Children

നവജാതശിശു പരിപാലനത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

ഒരു കുഞ്ഞുണ്ടാകുമ്പോള്‍ അവിടെ അച്ഛനും അമ്മയും ജനിക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ നിങ്ങള്‍ക്ക് അമിതമായ സന്തോഷം അനുഭവപ്പെടും. അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് പല അശയക്കുഴപ്പവും ഉണ്ടായേക്കാം. നവജാതശിശു പരിപാലനത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് സംസാരിക്കുകയാണ് പീഡിയാട്രിക്സ് ഡോക്ടർ മീന കൃഷ്ണൻ വി.

എല്ലാ വർഷവും നവംബറിലെ മൂന്നാം ആഴ്ച ന്യൂ ബോൺ വീക്ക് ആയിട്ട് ആചരിക്കുന്നു. ന്യൂ ബോൺ വീക്ക് ആചരിക്കുന്നതിന്റെ ഉദ്ദേശം എന്ന് പറയുന്നത് നവജാതശിശുക്കളുടെ ആരോഗ്യകരമായിട്ടുള്ള വളർച്ചയ്ക്ക് നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നുള്ള ബോധവൽക്കരണം കൂടുന്നതാണ്. നവജാതശിശുകൾക്ക് പെട്ടന്ന് രോഗം വരാനും ചികിത്സ വേണ്ടുന്ന ഘട്ടത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അങ്ങനെ ഉണ്ടാകാതിരിക്കാൻ, ആരോഗ്യവാന്മാരായി തുടരാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നുള്ള ബോധവത്കരണമാണ് ഈ ന്യൂ ബോൺ വീക്ക് കൊണ്ടാടുന്നതിന്റെ ഉദ്ദേശം. അതിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾ ആണ് ഉള്ളത്. അതിൽ ഒന്ന് ശുചിത്വം, രണ്ട് കുഞ്ഞുങ്ങൾ പെട്ടെന്ന് തണുത്ത് പോവുന്നു. അതിനാൽ ഫാൻ, എ സി പോലുള്ളവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. മൂന്നാമത്തെ കാര്യം, കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം തന്നെ കിടത്തുക എന്നതാണ്.

Latest News