മുടിയുടെ പരുപരുപ്പും വരണ്ട സ്വഭാവവും മാറ്റി മുടി ആരോഗ്യത്തോടെ ഇരിക്കാൻ ഉപയോഗിക്കുന്നതാണ് ഹെയർ സെറം. പലതരത്തിലുള്ള സെറങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും മുടിയുടെ തരത്തിന് അനുസരിച്ച് വേണം
സെറങ്ങൾ തിരഞ്ഞെടുക്കാൻ. കെമിക്കൽ ട്രീമെന്റ് നടത്തിയ മുടിയാണെങ്കിൽ വെളിച്ചെണ്ണ, ലാവെൻഡർ ഓയിൽ, ഗ്രീൻ ട്രീ എക്സ്ട്രാക്റ്റ് എന്നിവയടങ്ങിയ സെറം വേണം ഉപയോഗിക്കാൻ. ട്രീറ്റ്മെന്റ് കഴിഞ്ഞാൽ അതിന് യോജിച്ച ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കാറുണ്ടെകിലും പലരും സെറം ഉപയോഗിക്കുന്നത് മറന്നുപോകും. എന്നാൽ മുടിയുടെ തിളക്കം നിലനിർത്താൻ ഇത് അത്യാവശ്യമാണ്. മുടിക്ക് സംഭവിച്ച കേടുപാടുകൾ കുറയ്ക്കാൻ ഇത് സഹായിക്കും. എന്നാൽ മുടികൊഴിച്ചിൽ തടയാൻ ആണ് സെറം ഉപയോഗിക്കുന്നത് എങ്കിൽ ഒണിയൻ സീഡ് ഓയിൽ അടങ്ങിയ സെറം ആണ് നല്ലത്. മറിച്ച് താരനാണ് മുടിയെ അലട്ടുന്ന പ്രശ്നമെങ്കിൽ ടീ ട്രീ അടങ്ങിയ സെറം ആണ് നല്ലത്. ടീ ട്രീയുടെ ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ ഗുണങ്ങൾ ശിരോചർമ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കും.
അല്പം സമയം മാറ്റിവെക്കാൻ ഉണ്ടെങ്കിൽ കടകളിൽ പോയി പണം കളയാതെ തന്നെ പ്രകൃതിദത്തമായ രീതിയിൽ സെറം തയ്യാറാക്കാം. കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയുമാണ് പ്രധാന ചേരുവകൾ. അര കപ്പ് കറ്റാർവാഴ ജെൽ, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, oru ടേബിൾസ്പൂൺ വിറ്റാമിൻ ഇ ഓയിൽ, ഒരു ടേബിൾസ്പൂൺ അർഗൻ ഓയിൽ, ആവശ്യമെങ്കിൽ മണം ലഭിക്കാൻ ഇഷ്ടമുള്ള ഏതെങ്കിലും എസെൻഷ്യൽ ഓയിൽ എന്നിവയാണ് ഈ സെറം തയാറാക്കാൻ വേണ്ടത്. കറ്റാർവാഴ ജെൽ നന്നായി അരച്ചെടുത്ത് ബാക്കി എല്ലാം ഇതിലേക്ക് ചേർക്കണം. രണ്ട് ആഴ്ചവരെ ഈ ജെൽ കേടാകാതെ ഇരിക്കും. തലയോയിലും ഇത് തേച്ചുപിടിപ്പിക്കാം. സൂര്യപ്രകാശത്തിൽ നിന്ന് മുടിക്ക് സംരക്ഷണം ലഭിക്കാൻ ഈ ഹെയർ സെറം ഏറെ നല്ലതാണ്. മുടിയുടെ സ്വാഭാവിക ഈർപ്പം നിലനിർത്താനും ഇത് സഹായിക്കും. ഈ സെറത്തിൽ അല്പം ഗ്ലിസറിൻ കൂടെ ചേർത്താൽ മുടി കൂടുതൽ സോഫ്റ്റ് ആകും.