മുണ്ടക്കൈ ദുരന്തത്തിലെ കേന്ദ്ര അവഗണനയിൽ ബിജെപി പ്രവർത്തകർക്കിടയിൽ പോലും അമർഷമുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തത്തിന് ശേഷവും മറ്റ് പല സംസ്ഥാങ്ങൾക്കും ഫണ്ട് നൽകി, ദുരന്തങ്ങളുടെ ഭാഗമായി. അത് നൽകുന്നതിന് ആരും എതിരല്ല. അവിടെയും മനുഷ്യരാണ് ഉള്ളത്. അവിടെയും ഫണ്ട് നൽകണം. കേരളത്തിന് മാത്രം നൽകാതിരിക്കുക. ഇത് ബിജെപിയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ പ്രവർത്തകരിലും കടുത്ത രോഷം ബിജെപി ദേശിയ സംസ്ഥാന നേതൃത്വത്തിനോട് ഉയർന്നു വരുന്നുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.