ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനം രാജിവെക്കണോ എന്നതിൽ കേന്ദ്ര നേതൃത്വം തീരുമാനം എടുക്കുമെന്ന് കെ സുരേന്ദ്രൻ. താൻ നിനക്കണോ പോണോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും തനിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ഓഡിറ്റ് ചെയ്യപ്പെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വി മുരളീധരൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ആയിരുന്നപ്പോൾ രണ്ടായിരം വോട്ടാണ് പിറവത്ത് കിട്ടിയതെന്നും അന്ന് ആരും അധ്യക്ഷ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.