ഒരു കപ്പ് അരിപ്പൊടി കൊണ്ട് വെറും പതിനഞ്ചു മിനുട്ടിൽ ഈ പലഹാരം തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
അരിപ്പൊടി
തേങ്ങ
വെളുത്തുള്ളി
ചുവന്ന മുളക്
എണ്ണ
തയ്യാറാക്കുന്ന രീതി
ചിരകിയ തേങ്ങ മിക്സിയുടെ ജാറിൽ എടുത്ത്, അതിലേക്ക് രണ്ട് വെളുത്തുള്ളിയും, ചുവന്ന മുളകും, കുറച്ച് ജീരകവും ചേർത്ത് അരച്ചെടുക്കുക. ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് അരിപ്പൊടിയും ചേർത്ത്, അതിന്റെ ഒപ്പം എള്ളും കുറച്ച് എണ്ണയും ഒഴിച്ച്, അതിന്റെ കൂടെ കുറച്ച് ഉപ്പും ചേർത്ത് ഇളം ചൂടുവെള്ളത്തിൽ കുഴക്കുന്നതാണ് ഏറ്റവും നല്ലത്. മാവ് സോഫ്റ്റ് ആയി വന്നാൽ കൈകൊണ്ട് ചെറിയ നീളത്തിൽ ഉരുട്ടി എടുക്കാം. ഒരേ ഷേപ്പിൽ ആക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം അപ്പോൾ മാത്രമേ എല്ലാം ഒരുപോലെ വെന്ത് കിട്ടുകയുള്ളൂ. എല്ലാം ഒരേ ഷേപ്പിൽ ആക്കി എടുത്തതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക. ചൂടുപോയ ശേഷം ഒരു പത്രത്തിൽ ഇട്ട് അടച്ചുവെച്ചാൽ ഒരാഴ്ചയോളം ഇത് കേടുകൂടാതെ ഇരിക്കും.