Kerala

പാർട്ടി ഒന്നാണെങ്കിലും പാർട്ടിക്കുള്ളിൽ രണ്ടു ചേരികൾ

പാർട്ടി ഒന്നാണെങ്കിലും പാർട്ടിക്കുള്ളിൽ രണ്ടു ചേരികളാണ് ബിജെപിയിൽ. ഒന്ന് സുരേന്ദ്രനെ അനുകൂലിക്കുന്ന പക്ഷവും മറ്റൊന്ന് പ്രതികൂലിക്കുന്ന പക്ഷവും.

എങ്ങനെയെങ്കിലും സുരേന്ദ്രനെ താഴെയിറക്കണം എന്നതാണ് ലക്ഷ്യം.

അതിനായി

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിരിച്ചടിയ്ക്ക് പിന്നാലെ കെ സുരേന്ദ്രനെതിരെ മുന്നണിയിൽ പടയൊരുക്കവും തുടങ്ങി .

പരാജയത്തിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നേതൃത്വത്തെ ലക്ഷ്യമിട്ട് പലയിടങ്ങളില്‍ നിന്നായി വിമ‍ർശനം കടുക്കുന്നതിനിടെയാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.

 

വീഴ്ച്ചയുടെ ഉത്തരവാദിത്തതിൽ നിന്ന് നേതാക്കൾക്ക് ഒഴിഞ്ഞ് മാറാനാകില്ല. ഇത്തിൽ കണ്ണികളെ പറിച്ചെറിയണമെന്നും നേതൃതലത്തിൽ ശുദ്ധി കലശം നടത്തണമെന്നും എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു. ഈ ഇത്തിൾ കണ്ണി എന്നത് സുരേന്ദ്രനെ അല്ലേ ഉദേശിച്ചത് എന്നൊരു സംശയം ഇല്ലാതില്ല.?പാർട്ടിയുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കണമെന്നും ചന്ദ്രശേഖരൻ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടും ഉണ്ട്. ഇപ്പൊ കറക്റ്റ് ആയി. അല്ലെങ്കിൽ തെറ്റിധരിച്ചേനെ.

മികച്ച സാധ്യതയുള്ള ശോഭ സുരേന്ദ്രന് പകരം സി കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്നാണ് പ്രധാന വിമർശനം. 2016 ൽ ശോഭ സുരേന്ദ്രൻ നേടിയ നാൽപ്പതിനായിരം വോട്ട് ഇക്കുറി മുപ്പത്തി ഏഴായിരത്തിലേക്ക് ചുരുങ്ങി. താഴെതട്ടിലെ പ്രവർത്തകരെ വിശ്വാസത്തിൽ എടുക്കാതെ നടത്തിയ പ്രവർത്തനങ്ങളാണ് വൻ തോൽവിക്ക് കാരണമെന്ന് ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

അപ്പൊ ഇതാണ് എന്റെ ചോദ്യം സ്ഥാനാർഥിയെ നിർദേശിച്ചപ്പോൾ ഇവരൊക്കെ എവിടെ ആയിരുന്നു.?

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻജി. അതല്ലാതെ വേറെ വഴിയില്ലല്ലോ. പാർട്ടിയായിട്ട് പറഞ്ഞു വിടുന്നതിനേക്കൾ നല്ലതാണ് സ്വയം ഇറങ്ങി പോകുന്നത്.

എന്നാൽ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നുണ്ടെങ്കിലും അത് മാത്രം ഇതുവരെ പുറത്ത് വന്നിട്ടില്ല.

രാജി വാർത്ത വന്നതോടെ അങ്ങോട്ടും ഇങ്ങോട്ടും ആരോപണങ്ങളായി വഴക്കായി അടിയായി ഇടിയായി ശുഭം.

 

അപ്പോഴേക്കും കെ സുരേന്ദ്രൻ

ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. അതുപിന്നെ അങ്ങനെ ആണല്ലോ എന്തേലും പറഞ്ഞു നിൽക്കണ്ടേ..

ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗൺസിലർമാരും ചേർന്ന് ജയ സാധ്യത അട്ടിമറിച്ചെന്നാണ് കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചുവെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നുണ്ട്. കച്ചവടക്കാർക്കുള്ള യൂസർ ഫീ 300 രൂപയിൽ നിന്ന് 100 ആയി കുറക്കണം എന്ന നിർദ്ദേശം നഗരസഭ അധ്യക്ഷ തള്ളി. സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗൺസിലർമാർ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സഹപ്രഭാരിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ഇപ്പോൾ സുരേന്ദ്രന്‍റെ ആവശ്യം.

എ പ്ലസ് മണ്ഡലത്തിലെ മികച്ച സാധ്യതയുള്ള ശോഭ സുരേന്ദ്രന് പകരം സി കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്നാണ് പ്രധാന വിമർശനം. 2016 ൽ ശോഭ സുരേന്ദ്രൻ നേടിയ നാൽപ്പതിനായിരം വോട്ട് ഇക്കുറി മുപ്പത്തി ഏഴായിരത്തിലേക്ക് ചുരുങ്ങി.

പാർട്ടിക്കുള്ളിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം ഉയരുന്നതിനിടെ ബിജെപി കേരള ഘടകത്തെയാകെ വിമർശിച്ച് എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തി. കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിരയാണെന്നും സംഘം നിയന്ത്രണം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ബിജെപി അധ്യക്ഷൻ പാലക്കാട് തമ്പടിച്ചത് കൊണ്ട് മാത്രം വിജയിക്കനാകില്ല. ബിജെപിയുടെ അടിസ്ഥാന വോട്ടിൽപോലും ചോ‍ർച്ച വന്നു. ജില്ലാ പ്രസിഡന്‍റ് പോലും പ്രവർത്തനത്തിൽ സജീവമായിരുന്നില്ലെന്നും നേതാക്കൾ വിമർശിക്കുന്നു. സന്ദീപ് വാര്യറുടെ പോക്കിനെ അവഗണിച്ചത് ഉചിതമായില്ലെന്നും വിലയിരുത്തലുണ്ട്. സന്ദീപിനെ പിന്തുണയക്കുന്ന കൗൺസിലർമാർ‍ പാർട്ടി വിടാൻ ഒരുങ്ങിയപ്പോൾ ആർഎസ്എസ് ഇടപെട്ട് താൽക്കാലികമായി ഒപ്പം നിർത്തിയിട്ടുണ്ട്. താമസിയാതെ സന്ദ്രീപ് വാര്യർ ഇവരെ പുറത്ത് ചാടിക്കുമെന്നാണ് ജില്ലയിലെ ഒരു വിഭാഗം പറയുന്നത്. സന്ദീപിന് വ്യക്തി വിദ്വേഷം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടാകുമായിരിക്കും. എന്തായാലും അത് ഒരു രാജിയിലോ അല്ലെങ്കിൽ പാർട്ടി മാറലിലോ അവസാനിക്കാൻ ആണ് സാധ്യത.