കാന്താരി പച്ചയായി അധകകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല. എന്നാൽ അച്ചാറിട്ടാല്‍ നമുക്ക് എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം. എങ്ങനെയാണ് കാന്താരി മുളക് അച്ചാർ ഇടുന്നത് എന്ന് നോക്കാം.
അവശ്യമായ ചേരുവകൾ
കാന്താരി 200 ഗ്രാം
നല്ലെണ്ണ നാല് ടീസ്പൂൺ
വിനാഗിരി നാല് ടീസ്പൂൺ
ഇഞ്ചി ചതച്ചത് രണ്ട് ടീസ്പൂൺ
വെളുത്തുള്ളി രണ്ട് ടീസ്പൂൺ
കറിവേപ്പില രണ്ട് തണ്ട്
കായം
ഉപ്പ്, വെള്ളം
തയ്യാറാക്കുന്ന രീതി
കഴുകിയെടുത്ത കാന്താരി മുളക് ഉപ്പും അൽപം വെള്ളവും ചേർത്ത് മൂന്ന് മിനിട്ട് ചെറുതീയിൽ ചൂടാക്കി മാറ്റിവയ്ക്കുക. ശേഷം ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി എടുക്കാം. അതിൽ കാന്താരിയും കായവും ചേർത്തിളക്കി അൽപസമയം കൂടി ചൂടാക്കുക. ഇനി തണുത്തതിന് ശേഷം വിനാഗിരി ചേർത്ത് ഇളക്കാം. വായുകടക്കാത്ത പാത്രത്തിൽ അടച്ചുവെച്ചാൽ ദീർഘനാൾ കേടുകൂടാതെ ഇരിക്കും.