പരസ്യത്തില്‍ കാണുന്നത് പോലെ ഉല്പന്നങ്ങള് വാങ്ങി ഉപയോഗിച്ച് ഗുണം ലഭിയ്ക്കാത്തവരും വിപരീതഫലം വരുന്നവരും എല്ലാം തന്നെയുണ്ട്. ഇത്തരം വഴികള്‍ക്ക് പോകാതെ വലിയ ചിലവില്ലാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത്തരത്തിലെ ഒരു ഫേഷ്യലിനെ കുറിച്ചറിയാം. ഹണി കേര്‍ഡ് ഫേഷ്യലാണ് ഇത്. തേനും തൈരും ചേര്‍ത്തുള്ള ഫേഷ്യല്‍.
തൈര്, തേന്‍, കാപ്പിപ്പൊടി, പഞ്ചസാര, മഞ്ഞള്‍പ്പൊടി തുടങ്ങിയ പല അടുക്കള ചേരുവകളും ഉപയോഗിയ്ക്കുന്ന ഒന്നാണ്. തൈര് ചര്‍മത്തിന് ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ചര്‍മത്തിന് തിളക്കവും മിനുസവും നല്കാന് ഇതേറെ നല്ലതാണ്. സണ്‍ടാന്‍, സണ്‍ബേണ്‍ എന്നിവയ്ക്കുള്ള മരുന്നു കൂടിയാണിത്. ഇത് ചുളിവുകള്‍ ഒഴിവാക്കുന്നു. ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കുവാനും ഇതു സഹായിക്കുന്നു.
തൈരില്‍ അല്പം കാപ്പിപ്പൊടി, അല്പം ചെറിയ തരികളുള്ള പഞ്ചസാര എന്നിവ ചേര്‍ത്തിളക്കുക. ഇത് ഉപയോഗിച്ച് മുഖത്തിന് നല്ലതുപോലെ സ്ക്രബ് ചെയ്യുക. വളരെ ശക്തിയായി ഇത് ചെയ്യരുത്. ചര്‍മത്തില്‍ ഇത് ദോഷം വരുത്തും. ഇത് പുരട്ടി അല്പനേരം സ്ക്രബ് ചെയ്യാം. പിന്നീട് ഇത് കഴുകിക്കളയാം.
അടുത്തതായി തൈരും തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുള്ള പായ്ക്ക് തയ്യാറാക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച് അല്പനേരം മസാജ് ചെയ്യണം. ഇത് പിന്നീട് 20 മിനിറ്റ് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം. തൈരും മഞ്ഞള്‍പ്പെടിയും കലര്‍ന്ന മിശ്രിതം അടുപ്പിച്ചുപയോഗിയ്ക്കുന്നത് ഫ്രക്കിള്‍സിന്റെ നിറം മങ്ങാന്‍ സഹായകമാണ്. ചര്‍മം തിളങ്ങാനും ചെറുപ്പം നല്‍കാനുമെല്ലാം സഹായിക്കുന്ന ഒന്നാണിത്.