കൂന്തൾ, കണവ എന്നീ പേരുകളിൽ അറിയപ്പെടുന്ന പൂർണ്ണമായും രുചികരമായ ഒരു കടൽ വിഭവമാണ് ഇത്. രുചികരമായ ഒരു കൂന്തൾ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
കൂന്തൾ
സവാള
തക്കാളി
പച്ചമുളക്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
കറിവേപ്പില
മുളകുപൊടി
മഞ്ഞൾപൊടി
ഗരം മസാല
ഉപ്പ്
വെളിച്ചെണ്ണ
മല്ലിയില
തയ്യാറാക്കുന്ന രീതി
കൂന്തൾ ചെറുതായി കഷ്ണങ്ങളാക്കി വേവിക്കുക. കുക്കറിൽ 1/2 ടീസ്പൂൺ മഞ്ഞൾപൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് രണ്ടോ മൂന്നോ വിസിൽ വരെ വേവിക്കുക. ശേഷം മറ്റൊരു വലിയ പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ചൂടായ ശേഷം സവാളയും കറിവേപ്പിലയും ചേർത്തു സവാള വറുക്കുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തു മണം മാറുംവരെ വേവിക്കുക. അരിഞ്ഞ തക്കാളിയും പച്ചമുളകും ചേർത്തു വഴറ്റുക. ശേഷം മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേർക്കുക. തയ്യാറാക്കിവെച്ച മസാല കൂന്തലിൽ ചേർക്കുക. വേവിച്ച കൂന്തൽ കഷ്ണങ്ങൾ ചേർത്ത് മസാല പിടിക്കുന്നത് വരെ വഴറ്റുക. ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്ത് പാകം വരുത്താം. അവസാനം മല്ലിയില കൊണ്ടു അലങ്കരിക്കുക.