തെന്നിന്ത്യ കണ്ട ആഡംബര വിവാഹങ്ങളില്‍ ഒന്നായിരുന്നു നടി സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും 2017ല്‍ വിവാഹിതരായത്. ആ ദാമ്പത്യ ജീവിതം അവസാനിച്ചിട്ടും ഒരിടത്ത് പോലും അക്കിനേനി കുടുംബത്തെ അപമാനിക്കുന്ന വിധം സംസാരിക്കുകയോ, നാഗ ചൈതന്യയെ കുറിച്ച് മോശമായി പരമാര്‍ശിക്കുകയോ ചെയ്തിരുന്നില്ല എന്ന് മാത്രമല്ല തന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ച് മാന്യമായി മൗനം പാലിച്ചതിന്റെ പേരില്‍ ഒരുപാട് പ്രശംസകള്‍ നേടുകയും ചെയ്തിരുന്നു താരം.
ഇപ്പോഴിതാ സാമന്തയുമായി നടന്‍ വരുണ്‍ ധവാന്‍ ഹണി ബണ്ണി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് വന്നപ്പോള്‍ നടത്തിയ അഭിമുഖത്തില്‍ സാമന്തയോട് ചോദിച്ച ഒരു ചോദ്യവും അതിന് നടി നല്‍കിയ ഉത്തരവുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
പൂര്‍ണമായും ഉപയോഗ്യശൂന്യമായിട്ട് നിങ്ങള്‍ പണം ചെലവഴിച്ചിട്ടുണ്ടോ? എന്നും അത് എന്തിന് വേണ്ടിയായിരുന്നുവെന്നുമാണ് വരുണ്‍ ധവാന്റെ ചോദ്യം. ഒരു നിമിഷം പോലും ആലോചിക്കാതെ സമാന്തയുടെ മറുപടി വന്നു, ‘എന്റെ മുന്‍ ഭര്‍ത്താവിനായുള്ള ആഡംഭര സമ്മാനങ്ങള്‍ക്ക് വേണ്ടി’ അത് കേട്ടതും ധവാന്‍ സര്‍പ്രൈസ്ഡ് ആയി, എന്താണത്, എത്രയായി എന്ന ചോദ്യത്തിന് ഉത്തരം പറയാതെ താരം അഭിമുഖം തുടരാന്‍ ആവശ്യപ്പെട്ടു.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആരാധകരും സാമന്തയെ പിന്തുണച്ചു. ഇത്രകാലം സമാന്ത മറച്ചുവച്ചത് സത്യസന്ധമായി ഒരവസരത്തില്‍ പുറത്തുവന്നു എന്ന് പറഞ്ഞാണ് ചിലര്‍ ഇതിനെ പിന്തുണയ്ക്കുന്നത്. വിവാഹത്തിന് ശേഷം വിലകൂടിയ ഒരു ബൈക്കാണ് നാഗചൈതന്യയ്ക്ക് സാമന്ത നല്‍കിയത്. കൂടാതെ വിലകൂടിയ വാച്ച്, തുടങ്ങിയനേകം സമ്മാനങ്ങള്‍ താരം നല്‍കിയിരുന്നു.
എന്നാല്‍ വിവാഹമോചനത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ ജീവിത്തതിലേയ്ക്ക് കാല് വയ്ക്കാനൊരുങ്ങുകയാണ് നാഗ ചൈതന്യ. ശോഭിത ധുലിപാലയാണ് വധു.
STORY HIGHLIGHT: samantha spent crores as a gift to ex husband