Recipe

എണ്ണ ഉപയോഗിക്കാൻ പറ്റാത്തവർക്ക് കിടിലൻ പലഹാരം.! വെറും അഞ്ചേ 5 മിനുട്ട് മതി;

തയ്യാറാക്കുന്ന വിധം 

 

ഈയൊരു പലഹാരം തയ്യാറാക്കി എടുക്കാൻ ആദ്യം തന്നെ അരക്കപ്പ് അളവിൽ കടലയെടുത്ത് അത് നന്നായി കഴുകി ആറു മണിക്കൂർ കുതിർത്താനായി വെള്ളത്തിലിടണം. ശേഷം വെള്ളമെല്ലാം അരിച്ചു കളഞ്ഞ് കടല മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം ഒരു സവാള ചെറുതായി അരിഞ്ഞെടുത്തതും, അല്പം ജിഞ്ചർ ഗാർലിക് പേസ്റ്റും, കുറച്ച് മഞ്ഞൾപ്പൊടിയും, എരിവിന് ആവശ്യമായ മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, അരക്കപ്പ് അളവിൽ റവയും, അരക്കപ്പ് തൈരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കുറച്ച് വെള്ളം കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഏകദേശം ഇഡ്ഡലി അല്ലെങ്കിൽ ദോശമാവിന്റെ പരുവത്തിലാണ് മാവ് സെറ്റ് ചെയ്ത് എടുക്കേണ്ടത്. പിന്നീട് അതിലേക്ക് ഒരു പിഞ്ച് ബേക്കിംഗ് സോഡ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് മാവ് വല്ലാതെ കട്ടിയായി ഇരിക്കുന്നു എന്ന് തോന്നുകയാണെങ്കിൽ കുറച്ചു കൂടി വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഇഡ്ഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക. ആവി വന്നു തുടങ്ങുമ്പോൾ ഇഡ്ഡലിത്തട്ടിലേക്ക് എടുത്തു വച്ച മാവ് ഒഴിച്ച് ശേഷം ആവി കയറ്റാനായി വയ്ക്കാവുന്നതാണ്. ഏകദേശം 20 മിനിറ്റ് ആവി കയറുമ്പോൾ തന്നെ ഇഡലി റെഡിയായി കിട്ടുന്നതാണ്. ഇത് ഇങ്ങനെ കഴിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് ഒരു പാനിലേക്ക് അല്പം എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ ഇഡ്ഡലി ഇട്ട് ചെറുതായി ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.