ചേരുവകൾ
അരിപ്പൊടി
തേങ്ങ
പഞ്ചസാര
ഉപ്പ്
നേന്ത്രപ്പഴം
നെയ്യ്
അണ്ടിപ്പരിപ്പ്
മുന്തിരി
തയ്യാറാക്കുന്ന വിധം
ഈയൊരു പലഹാരം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ അരിപ്പൊടി, തേങ്ങ, പഞ്ചസാര, ഉപ്പ്, നേന്ത്രപ്പഴം എന്നിവയാണ്. ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് തരിയില്ലാത്ത അരിപ്പൊടി, അരക്കപ്പ് തേങ്ങ, മൂന്നോ നാലോ ടേബിൾ സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, രണ്ട് കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റി വെക്കാവുന്നതാണ്. അതിനു ശേഷം സ്റ്റൗവിൽ ഒരു പാൻ വച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയിട്ട് വറുത്തെടുക്കുക. അതേ പാനിലേക്ക് അരക്കപ്പ് തേങ്ങ, രണ്ട് ടീസ്പൂൺ പഞ്ചസാര, ചെറുതായി നുറുക്കിവെച്ച നേന്ത്രപ്പഴം എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് വലിയിപ്പിച്ചെടുക്കുക. അതിനു ശേഷം ഒരു വട്ടമുള്ള പാത്രം എടുത്ത് അതിന്റെ അടി ഭാഗത്ത് വട്ടത്തിൽ വാഴയില മുറിച്ച് വയ്ക്കാവുന്നതാണ്.ശേഷം തയ്യാറാക്കി വച്ച മാവ് ഒഴിച്ച് അതിനു മുകളിൽ ഒരു ലയർ പഴത്തിന്റെ മിക്സ് ഇട്ടു കൊടുക്കുക. വീണ്ടും മാവ് ഒഴിച്ച് ഒരു ലയർ കൂടി ഇതേ രീതിയിൽ പഴം ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം ഈ ഒരു മിക്സ് 30 മിനിറ്റ് നേരം നല്ലതുപോലെ ആവി കേറ്റി എടുക്കുക.