.ചേരുവകൾ
പച്ചരി
എണ്ണ
സവാള
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
തക്കാളി
മുളകുപൊടി
മഞ്ഞൾപ്പൊടി
മല്ലിപ്പൊടി
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയെടുത്ത് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അരി നല്ലതുപോലെ കുതിർന്ന് വന്നു കഴിഞ്ഞാൽ പലഹാരത്തിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ കൂടി തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് പച്ചമണം പോകുന്നതുവരെ ഒന്ന് വഴറ്റുക. പിന്നീട് ഒരു ചെറിയ കഷണം തക്കാളി കൂടി അതിലേക്ക് മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ വെന്തു കഴിഞ്ഞാൽ അല്പം മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവ കൂടി ഈയൊരു മസാല കൂട്ടിലേക്ക് ചേർത്ത് മാറ്റിവയ്ക്കാം. നേരത്തെ എടുത്തു വച്ച അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം ചോറോ അല്ലെങ്കിൽ തേങ്ങയോ അതോടൊപ്പം അല്പം ഉപ്പും, മഞ്ഞൾ പൊടിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ മാവ് അരച്ചെടുക്കുക. നേരത്തെ തയ്യാറാക്കി വെച്ച മസാല കൂട്ടുകൂടി ഈയൊരു മാവിനോടൊപ്പം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവ് ഓരോ കരണ്ടി അളവിൽ ഒഴിച്ച ശേഷം ചുട്ടെടുക്കാവുന്നതാണ്.