• ബസുമതി അരി – 2. 1/2 കപ്പ്
• പട്ട – 3 എണ്ണം
• ഗ്രാമ്പു – 7 എണ്ണം
• ഏലക്ക – 10 എണ്ണം
• നെയ്യ് – 1 ടേബിൾ സ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• ക്യാരറ്റ് – 3 എണ്ണം
• ബീൻസ് – 15 എണ്ണം
• സവാള
• കശുവണ്ടി
• വെളുത്തുള്ളി – 3 എണ്ണം
• ഇഞ്ചി
• ഓയിൽ
• പശുവിൻ പാൽ
• പൈനാപ്പിൾ എസെൻസ്
ആദ്യം തന്നെ അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഊറ്റി കളഞ്ഞ് വെക്കുക. ഒരു പാത്രം അടുപ്പിൽ വച്ച് വെള്ളം ഒഴിച്ച് അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, നെയ്യ്, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് കൊടുത്ത ശേഷം നന്നായി തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന അരിയിട്ട് കൊടുത്ത് അരി നന്നായി വേവിച്ചെടുക്കുക. അരി അതികം വെന്തു പോകാതെ സൂക്ഷിക്കുക. ഇനി ഇത് വെള്ളത്തിൽ നിന്ന് കോരി ഊറ്റി മാറ്റിവെക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം ക്യാരറ്റും ബീൻസും നീളത്തിൽ കനം കുറച്ച് അരിഞ്ഞത് ഇട്ടുകൊടുത്തു വഴറ്റുക. ക്യാരറ്റ് നന്നായി വാടി കഴിയുമ്പോൾ ഇത് എണ്ണയിൽ നിന്നും മാറ്റിയശേഷം ഇതേ എണ്ണയിലേക്ക് കശുവണ്ടി ഇട്ട് വറുത്ത് കോരുക. പിന്നീട് വീണ്ടും ഇതിലേക്ക് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ഇട്ടുകൊടുത്ത് സവാളയും പൊരിച്ചു കോരുക. ബിരിയാണി ദം ഇടാൻ പറ്റുന്ന ഒരു കടായി അടുപ്പിൽ വച്ച് അതിലേക്ക് ഏറ്റവും താഴെ ലെയറായി ക്യാരറ്റും ബീൻസും ഇട്ട് കൊടുക്കുക.
ശേഷം അതിനു മുകളിലേക്ക് സവാള പൊരിച്ചതും കശുവണ്ടിയും ഇട്ടുകൊടുക്കുക. ഇതിനു മുകളിലായി അരി ഇട്ടു കൊടുത്ത് വീണ്ടും ഇതുപോലെ തന്നെ റിപ്പീറ്റ് ചെയ്യുക. പിന്നീട് ഇതിലേക്ക് പശുവിൻ പാലിൽ പൈനാപ്പിൾ എസെൻസ് കലക്കിയത് കുറച്ചു ഒഴിച്ചു കൊടുക്കുക. പിന്നീട് വീണ്ടും ചോറും ക്യാരറ്റും ബീൻസും എല്ലാം ഇട്ട് കൊടുക്കുക. ശേഷം 15 മിനിറ്റ് കുറഞ്ഞ തീയിൽ അടച്ചുവെച്ച് ദം ഇടുക.