Recipe

കരിക്കും കരിക്കിന്‍വെള്ളവും ചേര്‍ത്തൊരു ഹോംമെയ്ഡ് പുഡ്ഡിംഗ് – karikku pudding

പലതരം പുഡ്ഡിംഗുകളെക്കുറിച്ച് കേട്ടിട്ടുണ്ട്. അത്തരത്തിൽ കരിക്ക് കൊണ്ട് ഒരു പുഡ്ഡിംഗ് തയ്യാറാക്കിയാലോ? കരിക്ക് കൊണ്ട് നല്ല ടേസ്റ്റുളള കരിക്ക് പുഡ്ഡിംഗ് ഉണ്ടാക്കിനോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

  • കരിക്ക് – 250 ഗ്രാം
  • കരിക്കുംവെള്ളം – ആവശ്യത്തിന്
  • പഞ്ചസാര – 100 ഗ്രാം
  • ചൈനാഗ്രാസ് – 20 ഗ്രാം
  • പാല്‍ – 1/2 ലിറ്റര്‍
  • കണ്ടന്‍സിഡ് മില്‍ക്ക് – ഒന്നരക്കപ്പ്

തയ്യാറാക്കുന്ന വിധം

കരിക്കും ആവശ്യത്തിന് കരിക്കിൻവെള്ളവും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക.ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളമൊഴിച്ച് ചൈനാഗ്രാസ് ഉരുക്കിയെടുക്കുക.ഒരു പാനില്‍ പാല്‍ ഒഴിച്ച് തിളപ്പിച്ച് അതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് കരിക്ക് അരച്ചതും കണ്ടന്‍സിഡ്മില്‍ക്കും ചേര്‍ത്ത് ചെറുചൂടില്‍ അല്‍പ്പസമയം ഇളക്കി അടുപ്പില്‍നിന്നിറക്കി വയ്ക്കുക. ഇതൊരു പുഡ്ഡിംഗ് ഡിഷില്‍ ഒഴിച്ച് ചൂടാറിയ ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് വിളമ്പാം.

STORY HIGHLIGHT: karikku pudding