tips

മലബന്ധം പല അസ്വസ്ഥതകള്‍ക്കും കാരണമാകും

മലബന്ധം പല അസ്വസ്ഥതകള്‍ക്കും കാരണമാകും. ചിലര്‍ക്ക ഛര്‍ദി വരെ വരും. വയര്‍ വന്ന് വീര്‍ക്കുന്നതും വിശപ്പില്ലായ്മയും എല്ലാം തന്നെ പരിണിതഫലങ്ങളായി വരും. ഇതിന് കാരണം പലതുമുണ്ടാകും. വെള്ളം കുറയുന്നത്, കഴിയ്ക്കുന്ന ചില ഭക്ഷണവസ്തുക്കള്‍, പ്രത്യേകിച്ചും വറുത്തതും പൊരിച്ചതും മാംസാഹാരവും, സ്‌ട്രെസ്, വ്യായാമക്കുറവ്, ദഹനക്കുറവ്, ഉറക്കം കുറയുന്നത് തുടങ്ങിയ പല കാരണങ്ങളും ഇതിന് പുറകിലുണ്ട്. മലബന്ധം പല അസ്വസ്ഥതകള്‍ക്കും കാരണമാകും. ഇതിന് പരിഹാരമായി ചെയ്യാവുന്ന ഒരു വഴിയുണ്ട്.

പല ഭക്ഷണങ്ങളും മലബന്ധം വരുത്തും. ചിലത് മാററും. ഇത്തരത്തില്‍ ഒന്നാണ് മധുരക്കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടെറ്റോ. ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്. ധാരാളം നാരുകള്‍ അടങ്ങിയ ഒന്ന്. പല പോഷകങ്ങളും ഇതിലുണ്ട്. ധാരാളം നാരുകൾ അടങ്ങിയ ഇവയിൽ കലോറി കുറവാണെന്ന് മാത്രമല്ല, കൊഴുപ്പ് ഒട്ടും തന്നെ അടങ്ങിയിട്ടുമില്ല.

 

ഫൈബറിന്റെ സമ്പുഷ്ടമായ ഉറവിടമാണ് മധുരക്കിഴങ്ങ്. വളരെയധികം ജലാംശം അടങ്ങിയ ഒരു പച്ചക്കറിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന സ്ലോ-റിലീസ് കാർബോഹൈഡ്രേറ്റുകളും അഡിപോനെക്റ്റിൻ എന്ന ഹോർമോണും ഇവയിൽ അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് പോലും കഴിയ്ക്കാവുന്ന ഒരു മധുരമാണ് ഇത്. ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് വയറിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്.രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഇത് സഹായിക്കും.മധുരക്കിഴങ്ങ് ഒരു പ്രത്യേക രീതിയില്‍ പാകം ചെയ്ത് കഴിയ്ക്കുന്നത് മലബന്ധത്തിന് നല്ലൊരു പരിഹാരമായി മാറും. വെള്ളത്തില്‍ മധുരക്കിഴങ്ങ് ഇട്ട് പുഴുങ്ങുക. തൊലിയോടെ ഇട്ട് വേവിച്ചാല്‍ മതിയാകും. ഈ വെള്ളത്തില്‍ അല്‍പം കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ നല്ലെണ്ണ, അല്‍പം മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ഇതില്‍ കിടന്ന് മധുരക്കിഴങ്ങ് വേവണം. വെന്തു കഴിഞ്ഞാല്‍ ഇത് വാങ്ങി തൊലി കളഞ്ഞ് കഴിയ്ക്കാം. വൈകീട്ട് ഇത് കഴിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.