Recipe

പാചകം ചെയ്യാൻ മടിയുള്ള കൂട്ടത്തിലാണോ? അഞ്ച് മിനിറ്റിനുള്ളിൽ തയ്യാറാക്കിയെടുക്കാം അവക്കാഡോ ടോസ്റ്റ് – Avocado toast

പലർക്കും പാചകം ചെയ്യാൻ മടിയാണ്. തിരക്കുപിടിച്ച ജീവിത ശൈലിയിൽ പലർക്കും അതിനായി സമയം ചെലവഴിക്കാനില്ലതാനും. ഇക്കാരണത്താൽ രാവിലത്തെ പ്രാതൽ ഒഴിവാക്കുന്നവരാണ് നമ്മളിൽ പലരും. വളരെ എളുപ്പത്തിലും സമയം ലാഭിക്കാവുന്നതും ആരോഗ്യത്തിന് ബെസ്റ്റായ അവക്കാഡോ ടോസ്റ്റ് തയ്യാറാക്കിയെടുക്കാം.

ആവശ്യമുള്ള സാധനങ്ങൾ

  • അവക്കാഡോ -1
  • മുട്ട -1
  • ഗോതമ്പ് ബ്രെഡ്- ആവശ്യത്തിന്
  • കുരുമുളക് പൊടി- ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • നാരങ്ങ നീര്- അര ടേബിൾ സ്പൂൺ
  • ചതച്ച മുളക്- ആവശ്യത്തിന്
  • ഒലിവ് ഒയിൽ- ഒരു ടിസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം തൊലികളഞ്ഞ അവോക്കാഡോ ഉപ്പും കുരുമുളകും നാരങ്ങ നീരും ചേര്ത്ത് ക്രീം രൂപത്തിൽ നന്നായി ഉടച്ചെടുക്കുക. ശേഷം ഗോതമ്പിന്റെ ബ്രെഡ് ടോസ്റ്റ് ചെയ്ത് വെക്കുക. ശേഷം ബ്രെഡിന്റെ മുകളിലേക്ക് അവോക്കാഡോ മിശ്രിതം പുരട്ടുക. അതിന് മുകളില് ഉണക്കമുളക് പൊടിച്ചത് തൂവികൊടുക്കുക. വേണമെങ്കിൽ കുറച്ച് ഒലിവ് ഒയിലും ഒഴിച്ച് കൊടുക്കാം (നിർബന്ധമില്ല). ശേഷം ഒരു മുട്ട് ബുൾസൈ ചെയ്ത് അതിന് മുകളിൽ വച്ച് കഴിക്കാം.

STORY HIGHLIGHT: Avocado toast