ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് തക്കാളി. വൈറ്റമിന്‍ സിയുടെ നല്ല ഉറവിടം. കാല്‍സ്യമടക്കം പല പോഷകങ്ങളും ഇതിലുണ്ട്. ഇതിലെ ലൈക്കോപീന്‍ എന്ന ഘടകമാണ് തക്കാളിയ്ക്ക് ആ നിറം നല്‍കുന്നത്. ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതാണ്. തക്കാളി പല രീതിയിലും കഴിയ്ക്കാം. ഇത് വേവിച്ചും പച്ചയ്ക്കും കഴിയ്ക്കാം. തക്കാളി പാചകം ചെയ്യുന്നതിനുള്ള ഒരു വഴിയാണ് തക്കാളി സൂപ്പ്. പൊതുവേ പ്രചാരത്തിലുള്ള ഒന്നാണ് തക്കാളി ഉപയോഗിച്ചുള്ള സൂപ്പ്. തക്കാളി ഉപയോഗിച്ചുള്ള സൂപ്പ് പല തരത്തിലെ ഗുണങ്ങളും നല്‍കുന്നു.
തക്കാളിയില്‍ ലൈക്കോപീന്‍, ലൈകോപീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. സെലിനിയം അടങ്ങിയിട്ടുണ്ട്, ഇത് വിളർച്ച തടയാൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ എ, കെ, ബി1, ബി3, ബി5, ബി6, ബി7, വിറ്റാമിൻ സി എന്നിവ പോലുള്ള പ്രകൃതിദത്ത പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് തക്കാളി. ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ക്രോമിയം, കോളിൻ, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഇതിൽ സമൃദ്ധമായ അളവിൽ അടങ്ങിയിട്ടുണ്ട്.
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് തക്കാളിസൂപ്പ്. വെള്ളവും നാരുകളും കൊണ്ട് സമ്പന്നമായ ഇത് കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുന്നു. പെട്ടെന്ന് വയര്‍ നിറയുന്ന ഗുണം നല്‍കി ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും തക്കാളി സൂപ്പിന് സഹായിക്കും. ശരീരത്തിൽ നിന്ന് കലോറിയും അടിഞ്ഞുകൂടിയ അനാവശ്യ കൊഴുപ്പും നീക്കം ചെയ്യുവാൻ തക്കാളി സൂപ്പ് സഹായിക്കും.
ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. തക്കാളിയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുപോലെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ധാതുക്കളായ ക്രോമിയം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗകള്‍ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്.