Lifestyle

ഇന്ത്യൻ കാലാവസ്ഥയ്ക്ക് പറ്റിയ പാദരക്ഷകൾ ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഇന്ത്യൻ കാലാവസ്ഥയ്ക്ക് പറ്റിയ പാദരക്ഷകൾ ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മലയാളികൾക്ക് ചെരുപ്പ് ധരിച്ചാൽ മതി. അത് കാലിന്റെയോ കാലാവസ്ഥയുടെയോ അനുകൂലം നോക്കിയല്ല ധരിക്കുന്നത്. മറിച്ച് ഫാഷന്റെയും വിലക്കുറവിന്റെയും പിറകിലൂടെയാണ്. എന്നാൽ ഇവ എത്രത്തോളം ദോഷം ചെയ്യുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.?

 

നിങ്ങൾ ‘ഓപ്പൺ ഫൂട്ട്‌വെയർ ധരിക്കുമ്പോൾ അത് സുഖകരമാണെന്ന് തോന്നും പിന്നീട്, ഷൂസിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടാണ്. കാരണം മറ്റൊന്നുമല്ല. ഇത്തരം പാദരക്ഷകൾ നമുക്ക് ഏറ്റവും കൂടുതൽ കാലിന് കംഫർട്ട്നെസ്സ് നൽകും. കാലുകളെ മുറുക്കി കെട്ടിയിടുന്നത് പോലെ തോന്നാത്ത രീതിയിൽ അയച്ചു വിടുന്നത് പോലെ നമുക്ക് തോന്നിയേക്കാം. അതുമാത്രമല്ല ഇത് ധരിക്കുവാനും ഊരി ഇടുവാനും എളുപ്പമാണ്.എന്നാൽ ഷൂസ് ധരിക്കുമ്പോൾ ഇതുപോലെ പെട്ടെന്ന് ചെയ്യാൻ സാധിക്കില്ല.

നിങ്ങൾ ആദ്യം സോക്സുകൾ ധരിക്കേണ്ടതുണ്ട്, എന്നിട്ട് അവയെ ലേസ് ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ കാലുകൾ ഷൂസിനകത്തേക്ക് കുത്തി കയറ്റുക , അത് ചിലപ്പോൾ വലിയൊരു ഒരു ജോലിയായി തോന്നാം. കാരണം അതിന് ഒരുപാട് സമയമെടുക്കും. അതുമാത്രമല്ല കാലുകളും വിരലുകളും പിടിച്ചുവയ്ക്കുന്ന പോലൊരു തോന്നലും ഷൂസ് നമുക്ക് ഉണ്ടാക്കും.

എന്നാൽതുറന്ന പാദരക്ഷകൾ നിങ്ങളുടെ കാലുകൾക്ക് വളരെ ആശ്വാസം നൽകുന്നു, പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ. ചെരുപ്പിന് ചെരുപ്പുമായി സ്റ്റൈലിഷുമായി കംഫർട്ടുമായി ധരിക്കാൻ സാധിക്കുന്ന ഒന്നാണ് തുറന്ന ചെരുപ്പുകൾ.