tips

ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള പരിചരണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്

ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള പരിചരണം ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ആഴ്ചയിൽ ഒരിക്കൽ എങ്കിലും വീട്ടിലിരുന്ന് നാച്യുറൽ രീതിയിലുള്ള പായ്ക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കണം. പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത സിമ്പിൾ പായ്ക്കുകളാണ് എപ്പോഴും ചർമ്മത്തിന് അനുയോജ്യമായവ. വേഗത്തിൽ മുഖത്ത് തിളക്കവും ഭംഗിയും കൊണ്ടുവരാനും അതുപോലെ നല്ല നിറം നൽകാനും ഇത്തരം പായ്ക്കുകൾ ഏറെ സഹായിക്കാറുണ്ട്. കറികൾക്ക് നല്ല മണവും രുചിയുമൊക്കെ നൽകുന്ന പുതിനയില ആളൊരു കേമനാണ്. ചർമ്മത്തിന് ആവശ്യമായ ധാരാളം വസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ സാലിസിലിക് ആസിഡും വൈറ്റമിൻ എയും അടങ്ങിയിട്ടുണ്ട്. മുഖക്കുരുവും പാടുകളും ഇല്ലാതാക്കാൻ വളരെ മികച്ചതാണ് പുതിനയില. അമിതമായ എണ്ണമയം നിയന്ത്രിച്ച് മുഖക്കുരുവിന് തടയാൻ സഹായിക്കും. ആൻ്റി ഏജിംഗ് ഗുണങ്ങളാലും സമ്പുഷ്ടമാണ് പുതിനയില. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തിൽ രക്തയോട്ടം കൂട്ടി ചർമ്മത്തിനെ ഫ്രീ റാഡിക്കലുകളുടെ ആക്രമത്തിൽ നിന്ന് രക്ഷിക്കാൻ ഏറെ സഹായിക്കും. ചർമ്മത്തിന് ഏറെ അനുയോജ്യമായ ഒരു ചേരുവയാണ് തൈര്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ വളരെയധികം സഹായിക്കുന്നതാണ്. ചർമ്മത്തിന് ആവശ്യത്തിന് ഈർപ്പം നൽകാനും ചർമ്മത്തിലെ മോയ്ചറൈസറിനെ ലോക്ക് ചെയ്യാനും ഏറെ സഹായിക്കും. കൂടാതെ ചർമ്മത്തിലെ കൊളാജൻ വർധിപ്പിച്ച് ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താനും സഹായിക്കാറുണ്ട്. ഇതിനായി ഒരു വെള്ളരിക്കയുടെ പകുതി നന്നായി കഴുകി വ്യത്തിയാക്കിയ ശേഷം തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് 1 ടേബിൾ സ്പൂൺ തൈരും കാൽ ടീ സ്പൂൺ പുതിനയിലയുടെ പൊടിയോ അല്ലെങ്കിൽ പുതിനയില അരച്ചതോ ചേർത്ത് യോജിപ്പിക്കുക. നല്ലൊരു പേസ്റ്റായി കഴിയുമ്പോൾ ഇത് മുഖത്തും കഴുത്തിലുമൊക്കെ ഇടാവുന്നതാണ്. അതിന് ശേഷം 20 മിനിറ്റ് വച്ച് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്.