Recipe

തക്കാളി ചട്ണി ഇങ്ങനെ തയ്യാറാക്കി നോക്കൂ

രുചികരമായ തക്കാളി ചട്ണി വളരെ എളുപ്പത്തിൽ തയ്യാറാക്കാം. രാവിലെ ഇഡലി, ദോശ എന്നിവയ്ക്കൊപ്പം സ്വാദിഷ്ടമായ ഈ ചട്ണി കഴിക്കാം.

ആവശ്യമായ ചേരുവകൾ

തക്കാളി
ഉഴുന്ന്
വറ്റൽ മുളക്
വെളുത്തുള്ളി
ചെറിയ ഉള്ളി
മുളകുപൊടി
കായപ്പൊടി

തയ്യാറാക്കേണ്ട രീതി

ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് അൽപം ഉഴുന്ന് ഇട്ട് ചെറുതായി
മൂപ്പിച്ചിട്ട് ഇതിലേക്ക് വറ്റൽ മുളക് ചേർത്ത് വഴറ്റണം. ഇത് മൂത്തു കഴിയുമ്പോൾ വെളുത്തുള്ളിയും ചെറിയ ഉള്ളിയും വഴറ്റി എടുക്കണം. ഇതിലേക്ക് വലിയ രണ്ട് തക്കാളിയും കൂടി ചേർത്ത് വേവിച്ച് എടുക്കണം. ഇതിനെ തണുക്കാനായിട്ട് മാറ്റി വയ്ക്കണം. ചൂട് മാറിയതിനു ശേഷം ഇതിനെ മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റണം. ഇതോടൊപ്പം തന്നെ കുറച്ച് മല്ലിയിലയും മുളകുപൊടിയും ഉപ്പും ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കണം. ഇതിലേക്ക് നല്ലെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കായപ്പൊടിയും മല്ലിയിലയും ചേർത്ത് താളിച്ചു ചേർത്താൽ നല്ല രുചികരമായ തക്കാളി ചട്ണി തയ്യാർ.