മഴവില്‍ മനോരമയിലെ ‘വെറുതെയല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. എയര്‍പോര്‍ട്ടില്‍ ബാഗേജ് ചെക്കിങ്ങിനിടയില്‍ സിഐഎസ്എഫ് ഓഫിസറോട് തട്ടിക്കയറിയതിനു പിന്നിലെ യഥാര്‍ഥ കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്. തായ്‌ലന്‍ഡ് യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. ബ്ലാക്കീസ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ഹാന്‍ഡ് ലഗ്ഗേജ് സ്ര്കീന്‍ ചെയ്തപ്പോള്‍ കുപ്പി കൊണ്ടുപോകാന്‍ പറ്റില്ലെന്നു പറഞ്ഞു.
ഞാനുടനെ ഉച്ചത്തില്‍ പ്രതികരിച്ചു. എന്തുകൊണ്ട് പറ്റില്ലെന്ന് എന്റെ പൊട്ട ഇംഗ്ലിഷിലും ഹിന്ദിയിലും ചോദിക്കാന്‍ തുടങ്ങി. ഇനി എന്തുചെയ്യും എന്ന തരത്തില്‍ ഞാനല്‍പം ഓവറായി ടെന്‍ഷടിക്കാന്‍ തുടങ്ങി. എന്റെ കൂടെയുള്ളവര്‍ എന്നോടു സമാധാനപ്പെടാനൊക്കെ പറയുന്നുണ്ട്. ‘നീ ഒന്നടങ്ങ്… എന്തിനാണ് ഈ ബഹളം’ എന്നൊക്കെ എന്നോടു പറയുന്നുണ്ട്. ആ ഓഫിസര്‍ വളരെ കൂള്‍ ആയിരുന്നു. ഈയടുത്ത് നടത്തിയ സര്‍ജറിയുടെ ബാക്കിപത്രമെന്ന നിലയില്‍ പല ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെ കടന്നുപോകേണ്ടി വന്നുവെന്നും അതു മാനസികമായി തന്നെ ഉലച്ചുകളഞ്ഞെന്നും മഞ്ജു പത്രോസ് പറഞ്ഞു.
മഞ്ജു പത്രോസിന്റെ വാക്കുകള്‍:
”ആ സിഐഎസ്എഫ് ഓഫിസര്‍ എന്നെക്കുറിച്ച് എന്തു ചിന്തിച്ചിട്ടുണ്ടാകുമോ ആവോ? തായ്‌ലന്‍ഡില്‍ നിന്നു ഞങ്ങള്‍ തിരിച്ചുവരികയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു കുപ്പി മദ്യം വാങ്ങിയിരുന്നു. ലഗ്ഗേജ് അതിനോടകം കൊടുത്തുവിട്ടിരുന്നു. അതിനുശേഷമാണ് കുപ്പി വാങ്ങിയത്. അവര്‍ അത് സിപ്‌ലോക്ക് ഉള്ള കവറില്‍ അല്ല തന്നത്. അതു സീല്‍ ചെയ്തു തരാതിരുന്നത് അവരുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയാണ്. ഞങ്ങള്‍ പൈസ മുടക്കി കുപ്പി വാങ്ങിച്ചത് ഷോള്‍ഡര്‍ ബാഗില്‍ വച്ചു. കുപ്പി വാങ്ങിയത് പപ്പയ്ക്കാണ്. ഹാന്‍ഡ് ലഗ്ഗേജ് സ്ര്കീന്‍ ചെയ്തപ്പോള്‍ കുപ്പി കൊണ്ടുപോകാന്‍ പറ്റില്ലെന്നു പറഞ്ഞു.
ഞാനുടനെ ഉച്ചത്തില്‍ പ്രതികരിച്ചു. എന്തുകൊണ്ട് പറ്റില്ലെന്ന് എന്റെ പൊട്ട ഇംഗ്ലിഷിലും ഹിന്ദിയിലും ചോദിക്കാന്‍ തുടങ്ങി. ഇനി എന്തുചെയ്യും എന്ന തരത്തില്‍ ഞാനല്‍പം ഓവറായി ടെന്‍ഷടിക്കാന്‍ തുടങ്ങി. എന്റെ കൂടെയുള്ളവര്‍ എന്നോടു സമാധാനപ്പെടാനൊക്കെ പറയുന്നുണ്ട്. ‘നീ ഒന്നടങ്ങ്… എന്തിനാണ് ഈ ബഹളം’ എന്നൊക്കെ എന്നോടു പറയുന്നുണ്ട്. ആ ഓഫിസര്‍ വളരെ കൂള്‍ ആയിരുന്നു. എന്നോടു പറ്റില്ലെന്നു തന്നെ തീര്‍ത്തു പറഞ്ഞു. അദ്ദേഹം കൂളായി പറയുമ്പോള്‍ എനിക്കു പിന്നെയും ദേഷ്യം വരും. ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഞങ്ങള്‍ വിമാനത്തില്‍ കയറിയതിനു ശേഷം സിമി എന്നോടു ചോദിച്ചു, നീയെന്താണ് ഈ കാണിച്ചുകൂട്ടിയത്? നിനക്ക് മനസ്സിലാകുന്നുണ്ടാകില്ല. പക്ഷേ, ശരിക്ക് നീ നല്ല ബോറായി വരികയാണ്’.”
ആ സംഭവത്തിനു ശേഷമാണ് ഓവറിയും ഗര്‍ഭപാത്രവും നീക്കം ചെയ്ത സര്‍ജറിക്കു പിന്നാലെ തനിക്കു നേരിടേണ്ടി വന്ന മാനസികപ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയതും വൈദ്യസഹായം തേടിയതുമെന്ന് മഞ്ജു പറഞ്ഞു. ”ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയതിനു ശേഷം ഇപ്പോള്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നുണ്ട്. ചൂടും വിയര്‍പ്പും ഇപ്പോഴുമുണ്ട്. എന്നാല്‍ അന്നുണ്ടായ പോലെ ഇപ്പോഴില്ല. അന്ന് എന്റെ തലച്ചോറൊക്കെ പിരിപിരി കൂടുന്ന അവസ്ഥയിലായിരുന്നു. സര്‍ജറി കഴിയുന്നതോടെ എല്ലാം ഓകെ ആകുന്നില്ല. തുടര്‍ചികിത്സ ആവശ്യമാണ്. സര്‍ജറിക്കു ശേഷം എനിക്കെന്തോ വലിയ സങ്കടം ഉള്ള പോലെയായിരുന്നു. ശരിക്കും സങ്കടമുള്ള ഒരു കാര്യവും ജീവിതത്തില്‍ ഇല്ലെങ്കിലും എനിക്കു വെറുതെ കരച്ചില്‍ വരുമായിരുന്നു. ചെറിയ കാര്യം മതി കരച്ചില്‍ വരാന്‍! അതെല്ലാം ഇപ്പോള്‍ മാറി.”