കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണു യോഗം വിളിച്ചിട്ടുള്ളതെങ്കിലും ഉപതിരഞ്ഞെടുപ്പുഫലത്തിന്റെ വിലയിരുത്തലുണ്ടായേക്കും. പാലക്കാട്ടെ പരാജയത്തിൽ കെ.സുരേന്ദ്രനെതിരെ വിമർശനങ്ങളുയരുകയും അദ്ദേഹം പരസ്യമായി മറുപടി നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ യോഗത്തിൽ അതിന്റെ അലയൊലികൾ ഉണ്ടാകുമെന്നാണു സൂചന.
കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് സുരേന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചതു പോലും നാടകമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളികള്‍ ഉന്നയിക്കുന്നത്.