Kerala

പുസ്തകവിവാദത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന; ഇ.പി ജയരാജന്‍

കണ്ണൂര്‍: ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ഇ പി ജയരാജന്‍. പാർട്ടിക്ക് അകത്തും പുറത്തും തന്നെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. ഒരു വരി പോലും പ്രസിദ്ധീകരണത്തിനായി ആർക്കും നൽകിയിട്ടില്ല. വ്യക്തമായ സൂചന കിട്ടിയാൽ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്ന് പുറത്തു പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതിക്കായി ഡി സി ബുക്‌സ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പുസ്തകം പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയായാല്‍ എന്തുവേണം എന്ന് ആലോചിക്കാം എന്ന് പറയുകയും ചെയ്തു. മാതൃഭൂമിയും ഇതുമായി ബന്ധപ്പെട്ട് സമീപിച്ചു. ഇതേ മറുപടി അവരോടും പറഞ്ഞു. അങ്ങനെയുള്ളപ്പോള്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്ത് തെരഞ്ഞെടുപ്പ് ദിവസം വിവാദമുണ്ടാക്കിയത്. ആസൂത്രിതമായ പദ്ധതിയാണിത്, അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് ദിവസം പുറത്തിറക്കിയത്. ആസൂത്രിതമായ ഒരു പദ്ധതിയാണിത്. തെരഞ്ഞെടുപ്പിനെ അലങ്കോലപ്പെടുത്തുക, അതുപോലെ പാര്‍ട്ടിയെ പരാജയപ്പെടുത്തുക, അതുവഴി പാര്‍ട്ടിക്ക് അകത്തും പുറത്തും എന്നെ ഇടിച്ചുതകര്‍ക്കുക. ഇത് ആസൂത്രിതമായ ഒരു ഗൂഢാലോചനയാണ്. എനിക്ക് നേരെ നടക്കുന്ന ആക്രമണം പാര്‍ട്ടിയെ തകര്‍ക്കാനാണ്. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.