Food

ഇന്നൊരു വെജിറ്റബിൾ ദം ബിരിയാണിയുടെ റെസിപ്പി | Vegetable Dum Biryani recipe

രുചികരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വെജിറ്റബിൾ ദം ബിരിയാണിയുടെ റെസിപ്പി നോക്കിയാലോ? കിടിലൻ സ്വാദാണ് ഇതിന്.

ആവശ്യമായ ചേരുവകൾ

  • ബസ്മതി റൈസ്
  • 1 വെജിറ്റബ്ൾസ് മീഡിയം സൈസിൽ കട്ട് ചെയ്കത് (ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങു, കോളിഫ്ലവർ, ക്യാപ്സിക്കം)
  • 2 സവാള (നൈസ് ആയി കട്ട് ചെയ്തതു)
  • 3 ജിൻജർ ഗാർലിക് പേസ്റ്റ്, പച്ചമുളക്
  • 4 പട്ട, ഗ്രാമ്പു, ഏലയ്ക്ക, ജീരകം
  • 5 തൈര്
  • 6 മല്ലി, പൊതിയിന ഇല

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് സവാള വഴറ്റി ബ്രൗൺ കളർ ആയാൽ മാറ്റി വയ്ക്കുക. ബാക്കി ഓയിലിലേക്കു ജീരകം, പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ചേർത്ത് ഇളക്കുക. ശേഷം വെജിറ്റബ്ൾസ് ഓരോന്നും ചേർത്ത് വഴറ്റുക. പച്ചമുളക്, ജിൻജർ ഗാർലിക് പേസ്റ്റ് നന്നായി മിക്സ് ചെയ്‌ത ഉപ്പ് ഇടുക. ശേഷം 70 % വെജിറ്റബ്ൾസ് കുക്ക് ചെയ്ക പനീർ, ബിരിയാണി മസാല, ഗരംമസാല പൗഡർ, മല്ലി, പൊതിയിന ഇല എന്നിവ ചേർക്കുക. പിന്നെ തൈര് ചേർത്ത് നന്നായി മിക്സ് ചെയുക.

ഒരു പാത്രത്തിൽ വെള്ളം, പട്ട, ഗ്രാമ്പു, ഏലയ്ക്ക, ബേ ലീഫ്, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. കുറച് ഓയിൽ ഒഴിച്ച് ബസ്മതി റൈസ് ഇട്ടു 70 % കുക്ക് ആയാൽ അത് വെള്ളത്തിൽ നിന്നും മാറ്റി വയ്ക്കുക. ഈ വെജ് മസാലയുടെ മുകളിൽ വഴറ്റി വച്ച സവാള 90 % ഇടുക. മുകളിൽ റൈസ് ഇടുക. ബാക്കി ഉള്ള സവാള വിതറുക. മല്ലി, പൊതിയിന ഇല കൂടെ ഇടുക. പാത്രം നന്നായി മൂടി വയ്ക്കുക. ഒരു ദോശ കല്ല് ചൂടാക്കി അതിന്റെ മുകളിൽ ഈ പാത്രം വച്ച് ഗ്യാസ് മീഡിയം ഇൽ ഒരു 10 / 15 മിനുട്ട് വയ്ക്കുക.