Tech

വാട്സ്ആപ്പിലെ 5 മികച്ച ഫീച്ചറുകൾ നിങ്ങൾക്ക് അറിയാമോ ? | new-whatsapp-features

ജനപ്രിയ മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലാണ് ഇത് വരുന്നത്. ഒരു ദശാബ്ദത്തിൽ ഏറെയായി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വളരെ സുപരിചിതമായ ഇടമാണ് വാട്സ്ആപ്പ്. ഇത് നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്ത ആളുകൾ ഏറെയാണ്.

വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രമല്ല ഔദ്യോഗികമായ ആവശ്യങ്ങൾക്ക് പോലും ഇന്ന് ആളുകൾ വാട്സ്ആപ്പ് ആശ്രയിക്കുന്നു. വർഷങ്ങളായി whatsapp ഉപയോഗിക്കുന്നുണ്ടെങ്കിലും പലർക്കും അതിൻറെ മികച്ച ഫീച്ചറുകൾ അറിയില്ല. വിവിധ അവസരങ്ങളിൽ ആയി കമ്പനി അതിൻറെ ഫീച്ചറുകൾ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. കൂടാതെ പുതിയ ഫീച്ചറുകൾ ഇറക്കുന്നുമുണ്ട്. ഉപയോക്താക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അഞ്ചു വാട്സ്ആപ്പ് ടീച്ചറുകൾ ഇതാ.

മെറ്റ എഐ

എഐ ഫീച്ചർ ഇപ്പോൾ വാട്സ്ആപ്പിൽ സൗജന്യമായി ലഭ്യമാണ്. വാട്സ്ആപ്പ് ഈ അടുത്ത് കൊണ്ടുവന്ന ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നാണ് മെറ്റാ എഐ. ഇതിലൂടെ, ഉപയോക്താക്കൾക്ക് സങ്കീർണ്ണമായ വിഷയങ്ങൾ മനസിലാക്കാനും ചിത്രങ്ങൾ സൃഷ്ടിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും തമാശകൾ കേൾക്കാനും കഴിയുന്നു.

വീഡിയോ കോൾ ഫിൽട്ടർ

ഇൻസ്റ്റഗ്രാമിനോട് സമാനമായി ഇപ്പോൾ വാട്സ്ആപ്പിലും വീഡിയോ കോളിൽ ഫിൽട്ടറുകൾ ലഭ്യമാണ്. നിങ്ങളുടെ കോളുകൾ രസകരമാക്കാൻ നിരവധി ഫിൽട്ടറുകളും പശ്ചാത്തലങ്ങളും ഇപ്പോൾ വാട്സ്ആപ്പിൽ ഉപയോഗിക്കാം.

അപ്രത്യക്ഷമാകുന്ന വോയിസ് മെസേജ്

ഒറ്റത്തവണ കണ്ടശേഷം അപ്രത്യക്ഷമാകുന്ന ചിത്രങ്ങൾക്കു സമാനമായി, അപ്രത്യക്ഷമാകുന്ന ശബ്ദ സന്ദേശങ്ങളും ഇപ്പോൾ വാട്സ്ആപ്പിൽ ലഭ്യമാണ്.

പൂർത്തിയാകാത്ത മെസേജുകൾ ഡ്രാഫ്റ്റിലേക്ക്

ടൈപ്പു ചെയ്ത് പൂർത്തിയാക്കാത്ത മെസേജുകൾ ഇപ്പോൾ ഡ്രാഫ്റ്റായി സേവ് ചെയ്യപ്പെടുന്നു. ഇത് നിങ്ങൾ ടൈപ്പ് ചെയ്ത് പൂർത്തിയാക്കാത്ത സന്ദേശം നഷ്ടപ്പെടുന്നത് തടയുകയും വീണ്ടും അയക്കാൻ അനുവദിക്കുകയും ചെയ്യുന്നു.

വാട്സ്ആപ്പ്-ഓൺലി ഫോൺ നമ്പർ

ഉപയോക്താക്കൾക്ക് ഇപ്പോൾ ഫോൺ നമ്പരുകൾ കോൺടാക്റ്റ് ലിസ്റ്റിലേക്ക് ചേർക്കാതെ നേരിട്ട് വാട്സ്ആപ്പിൽ സേവ് ചെയ്യാം. ആവശ്യമില്ലാത്ത വമ്പരുകൾ ഫോണിൽ സേവ് ചെയ്യുന്നത് ഇതിലൂടെ ഓഴിവാക്കാം.

content highlight: new-whatsapp-features-you-need-to-know