പപ്പായ ഇനി ഇങ്ങനെ തേങ്ങാ അരച്ച് കറി വെച്ചുനോക്കൂ. കിടിലൻ സ്വാദാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഈ കറി ചോറിനൊപ്പം കഴിക്കാൻ ഉഗ്രനാണ്.
ആവശ്യമായ ചേരുവകൾ
- പപ്പായ 2 കപ്പ്
- കാന്താരി 10 എണ്ണം
- ചുവന്നുള്ളി 2 ചുള
- വെളുത്തുള്ളി 2 അല്ലി
- ചെറിയ ജീരകം 1 സ്പൂൺ
- മഞ്ഞൾ പൊടി അര സ്പൂൺ
- തേങ്ങ 1 കപ്പ്
- വാളൻ പുളി വെള്ളം 3 സ്പൂൺ
- ഉപ്പ്
- എണ്ണ ആവശ്യത്തിനു
- കടുക് 1 സ്പൂൺ
- ഉണക്ക മുളക് 3
- കറിവേപ്പില ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
പപ്പായ, മഞ്ഞൾ പൊടി, ഉപ്പു ചേർത്ത് വേവിക്കാൻ വെയ്ക്കുക. പകുതി വേവാവുമ്പോൾ കാന്താരി ചതച്ചത് ചേർക്കുക. പച്ച മുളക് ആയാലും മതി. ശേഷം പുളിവെള്ളം ചേർത്ത് ബാക്കി വേവിക്കുക. ഇനി തേങ്ങ, ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി ഇവ കുറച്ചു വെള്ളം ചേർത്ത് നന്നായിട് അരച്ചെടുക്കുക. ഇത് വെന്തു കഴിഞ്ഞ കറിയിലോട്ടു ഒഴിച്ച് ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. പുളി കുറവുണ്ടെങ്കിൽ ഇപ്പോൾ ചേർക്കാം. തിളച്ചു വരുമ്പോൾ കറി വേപ്പില ഇട്ടു ഇറയ്ക്കി വെയ്ക്കാം. അവസാനം വെളിച്ചെണ്ണയിൽ കടുക്, ഉണക്ക മുളക്, കറിവേപ്പില എന്നിവ താളിച്ചു കറിയിലോട്ട് ഒഴിക്കുക.