Food

കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ വളരെ എളുപ്പമുള്ള വിഭവം; കാരറ്റ് റൈസ് | Carrot Rice

കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ വളരെ എളുപ്പമുള്ള വിഭവം നോക്കിയാലോ? ഹെൽത്തിയും ടേസ്റ്റിയുമായ ഒരു ഡിഷ്. രുചികരമായ കാരറ്റ് റൈസ്.

ആവശ്യമായ ചേരുവകൾ

  • ബസ്മതി റൈസ് – രണ്ടു ഗ്ലാസ്
  • കാരറ്റ് ഗ്രേറ്റ് ചെയ്തത് – രണ്ടെണ്ണം
  • സവള -1
  • ചതച്ച വറ്റൽ മുളക് 1 ടി സ്പൂൺ
  • കുരുമുളക് പൊടി – കാൽ ടി സ്പൂൺ
  • കറി വേപ്പില
  • നട്സ് – ഓപ്ഷണൽ
  • നാരങ്ങാ നീര് – 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ അരി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചു വാർക്കുക. വെന്തു കുഴയരുത്. ഒരു പാനിൽ 2 സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ 1പട്ട, 2 ഏലക്ക ,3 ഗ്രാമ്പു , 1 ബേ ലീഫ്, നട്സ് എന്നിവ ചേർത്ത് ഒന്ന് വഴറ്റിയ ശേഷം സവള, കറിവേപ്പില ചേർക്കുക. കാരറ്റ്, മുളക്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. അടച്ചു വെക്കേണ്ട ആവശ്യമില്ല. വെന്ത ശേഷം ചോറ്, കുരുമുളക് പൊടി, നാരങ്ങാ നീര് മിക്സ് ചെയ്തു എടുക്കാം. വേണമെങ്കിൽ ഇത്തിരി മല്ലിയിലയോ, കാൽ സ്‌പൂൺ ഗരംമസാലയോ ചേർക്കാവുന്നതാണ്.