മധുരം കഴിക്കാൻ തോന്നുമ്പോൾ ഇനി എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ ക്യാരറ്റ് ഹല്‍വ.
ആവശ്യമായ ചേരുവകൾ
- ക്യാരറ്റ് – രണ്ട് കപ്പ്
- നെയ്യ് – മൂന്ന് വലിയ സ്പൂണ്‍
- പാൽ -ഒരു കപ്പ്
- പഞ്ചസാര – ആവശ്യത്തിന്
- ഏലയ്ക്കാപ്പൊടി – ഒന്നര സ്പൂൺ
- അണ്ടിപ്പരിപ്പ്
- ബദാം
തയ്യാറാക്കുന്ന വിധം
അണ്ടിപ്പരിപ്പും ബദാമും ചെറിയ കഷ്ണങ്ങളായി നുറുക്കി വയ്ക്കുക. ഒരു നോൺസ്റ്റിക്ക് പാനിൽ നെയ്യ് ഇട്ട് ഉരുകുമ്പോൾ ക്യാരറ്റിട്ട് വഴറ്റുക. തുടർച്ചയായി ഇളക്കണം. ക്യാരറ്റ് പകുതി വേവായാൽ പാൽ ഒഴിക്കുക. കൈയ്യെടുക്കാതെ ഇളക്കി കൊണ്ടിരിക്കണം. കുറച്ചുനേരം കഴിഞ്ഞാൽ പാൽ കുറുകി കട്ടിയായി തുടങ്ങുമ്പോൾ പഞ്ചസാര ചേർക്കാം. പഞ്ചസാര കുറേശ്ശേ ചേർത്ത് കൊടുക്കുക. ഇനി അണ്ടിപ്പരിപ്പ്, ബദാം ഏലയ്ക്കാപ്പൊടി എന്നിവയും ചേർക്കാം. തുടർച്ചയായി ഇളക്കണം. നന്നായി മുറുകി വശങ്ങളില്‍ നിന്നും നന്നായി വിട്ടു വരുന്ന പാകത്തില്‍ ആകുമ്പോൾ അടുപ്പില്‍ നിന്നും മാറ്റാം, തണുത്തു കഴിഞ്ഞ ശേഷം മുറിച്ചെടുക്കുക.