Food

രുചികരമായ മസാല കടല റെസിപ്പി | Masala Kadala

രുചികരമായ മസാല കടല തയാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. ഇത് വളരെ ടേസ്റ്റി ആണ്. ഉണ്ടാക്കാനും എളുപ്പാണ്. ചിലവുകുറഞ്ഞ ഒരു ഐറ്റം ആണ്.

ആവശ്യമായ ചേരുവകൾ

  • കപ്പലണ്ടി 1 കപ്പ്‌
  • കടലമാവ് 1/4കപ്പ്‌
  • അരിപൊടി 2ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിൾസ്പൂൺ
  • ഗരംമസാലപ്പൊടി 1ടീസ്പൂൺ
  • മഞ്ഞൾപൊടി 1/2ടീസ്പൂൺ
  • മുളകുപൊടി 1 ടേബിൾസ്പൂൺ
  • മല്ലിപൊടി 1/2 ടേബിൾസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • വെളിച്ചെണ്ണ ആവശ്യത്തിന്
  • വെള്ളം ആവശ്യത്തിന്
  • കറിവേപ്പില ഒരു തണ്ട്‌

തയ്യാറാക്കുന്ന വിധം

ഏറ്റവും ആദ്യം ഒരു പാൻ അടുപ്പത്തുവച്ചു കപ്പലണ്ടി വറുത്തെടുക്കാം. ഇനി ബാറ്റർ തയ്യാറാക്കാം. കടലമാവ്, അരിപൊടി, മുളകുപൊടി, മല്ലിപൊടി, ഗരംമസാലപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കുറച്ചു വെള്ളം ചേർക്കുക. ബാറ്റർ കട്ടിയുള്ളതായിരിക്കണം. അധികം ലൂസ് ആകരുത്. ഇനി ഇതിലേക്ക് വരുത്തുവച്ച കപ്പലണ്ടി ചേർക്കുക. നന്നായി മിക്സ് ചെയ്യുക.

ഇപ്പോൾ കപ്പലണ്ടിക്കു ഒരു കവറിങ് ആയി കാണും. ഒരു പാനിൽ എണ്ണ ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് കപ്പലണ്ടി കോരിയിടുക. പെട്ടെന്ന് തന്നെ ഇളക്കി ഓരോന്നോരോന്നായി മാറ്റണം അത്. അല്ലെങ്കിൽ കട്ട പിടിക്കും. തിരിച്ചും മറിച്ചും ഇളക്കി കൊടുക്കണം. മീഡിയം ഫ്ലമിൽ ചെയ്താൽ മതി. ഗോൾഡൻ ബ്രൌൺ കളർ ആയാൽ വറുത്തു കോരാം. ഇതിലേക്ക് കറിവേപ്പില ഒന്ന് എണ്ണയിലിട്ട് പെട്ടെന്ന് കോരിയെടുത്ത് ഇടാം. മുകളിൽ പറഞ്ഞ അളവുകൾ നിങ്ങൾക്ക് കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യാം.