ചിക്കൻ ഫ്രൈ കഴിക്കാൻ ഇഷ്ടമല്ലേ?. നല്ല മസാല പുരട്ടി വെച്ച് ചിക്കൻ കഷ്ണങ്ങൾ ചൂടെണ്ണയിൽ വറുത്തെടുത്ത് ചോറിനോ ചപ്പാത്തിക്കോ ഒപ്പം കഴിക്കാൻ തന്നെ നല്ല രുചിയാണ്. എന്നാൽ ഇനി അങ്ങനെ ഫ്രൈ ചെയ്യുനമ്പോൾ വെളുത്തുള്ളി കൂടി ചേർത്തു നോക്കൂ. രുചികരമായ ഗാർലിക് ചിക്കൻ ഫ്രൈ റെഡി ആക്കാം.
ചേരുവകൾ
- മഞ്ഞൾപ്പൊടി
- ഉപ്പ്
- ഇഞ്ചി
- വെളുത്തുള്ളി
- നാരങ്ങ
- കറുവാപ്പട്ട
- ഗ്രാമ്പൂ
- ഏലയ്ക്ക
- മല്ലി
- കുരുമുളക്
- ജീരകം
- പെരുംജീരകം
- വെളുത്തുള്ളി
- കാശ്മീരിമുളകുപൊടി
- വെളിച്ചെണ്ണ
- സവാള
- കറിവേപ്പില
- മല്ലിയില
തയ്യാറാക്കുന്ന വിധം
- ചിക്കൻ വൃത്തിയായി കഴുകിയെടുത്തതിലേയ്ക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഉപ്പ്, ഇഞ്ചി വെളുത്തുള്ളി, ഒരു നാരങ്ങയുടെ പകുതി നീര് എന്നിവ ചേർത്തിളക്കി മാറ്റി വെയ്ക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് കറുവാപ്പട്ട, മൂന്ന് ഗ്രാമ്പൂ, മൂന്ന് ഏലയ്ക്ക, രണ്ട് സ്പൂൺ മല്ലി, ഒന്നര സ്പൂൺ കുരുമുളക്, അര സ്പൂൺ ജീരകം, ഒരു സ്പൂൺ പെരുംജീരകം എന്നിവയും വെളുത്തുള്ളിയും വറുത്തെടുക്കുക.
- ഇതിലേയ്ക്ക് രണ്ട് സ്പൂൺ കാശ്മീരി മുളകുപൊടി കൂടി ചേർത്ത് പൊടിച്ചു മാറ്റി വെയ്ക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി സവാള ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റുക.
- ഇതിലേയ്ക്ക് മസാല പുരട്ടിയ ചിക്കൻ ചേർത്തു വേവിക്കുക.
- വെന്തു വരുമ്പോൾ തയ്യാറാക്കിയ മസാല കൂടി ചേർത്തിളക്കുക.
- അൽപ്പം മല്ലിയിലയും, കറിവേപ്പിലയും, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ ജ്യൂസും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
content highlight: garlic-chicken-fry-recipe