ചിക്കൻ കഴിക്കാത്തവരാണെങ്കിൽ അതേ രുചിയിൽ കഴിക്കാവുന്ന അടിപൊളി വെജിറ്റേറിയൻ വിഭവമുണ്ട്. പനീർ റോസ്റ്റ് തയാറാക്കിയാലോ
ചേരുവകൾ
- എണ്ണ
- കടുക്
- സവാള
- വറ്റൽമുളക്
- ഇഞ്ചി
- വെളുത്തുള്ളി
- പനീർ
- ഉപ്പ്
- കുരുമുളക്
- തേങ്ങാപ്പാൽ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കുക.
- ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
- സവാള ചെറുതായി അരിഞ്ഞത് കാൽ കപ്പ് ചേർത്ത് വഴറ്റുക.
- അതിലേയ്ക്ക് വറ്റൽമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞതു കൂടി ചേർത്ത് വേവിക്കുക.
- കാൽ കപ്പ് പനീർ, ആവശ്യത്തിന് ഉപ്പും, അര ടേബിൾസ്പൂൺ കുരുമുളകുപൊടിയും
- ചേർത്ത് രണ്ട് മിനിറ്റ് വേവിക്കുക.
- ഇതിലേയ്ക്ക് കാൽ കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.
- ചൂടോടെ കഴിച്ചു നോക്കൂ.
content highlight: paneer-roast-spicy-easy-recipe