മുന്തിരി ജ്യൂസുകളിൽ ഇപ്പോൾ താരം ബോൾ ഗ്രേപ്പ് ജ്യൂസ് ആണ്. എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ജ്യൂസ് മുന്തിരി – അരക്കിലോ
വെള്ളം – രണ്ട് കപ്പ്
പഞ്ചസാര
തയ്യാറാക്കുന്ന രീതി
ആദ്യം മുന്തിരി വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ചെടുക്കണം. മുന്തിരി വെന്ത് തൊലിയെല്ലാം വിട്ട് വരും. ഈ സമയം വെള്ളത്തിന്റെ കളർ പർപ്പിൾ ആകും. അപ്പോൾ ഇത് വാങ്ങിവെയ്ക്കാം. മുന്തിരി അധികം വേവരുത്. അങ്ങനെ വെന്തുകഴിഞ്ഞാൽ ബോൾസ് ആയി കിട്ടില്ല, ഉടഞ്ഞുപോകും. ചൂടാറിയതിന് ശേഷം പൾപ്പ് വേറെ മാറ്റിയെടുക്കുക. ബാക്കി ഒരു പാത്രത്തിൽ അരിച്ചെടുക്കുക. ഇത് രണ്ടും ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. തണുപ്പിച്ച മുന്തിരിവെള്ളം, ആവശ്യത്തിന് പഞ്ചസാര ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത്, മുന്തിരിബോൾസിട്ട് കുടിക്കാം.