Celebrities

തങ്കമേ ഒന്നത്താൻ തേടി വന്തേൻ നാനെ…! അച്ഛൻ സംവിധാനം ചെയ്ത അമ്മയുടെ ചിത്രത്തിലെ പാട്ടുപാടി ഉലകും ഉയിരും – vignesh shivan shares adorable video of ulag and uyir singing nayanthara film

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരെയും പോലെ ആരാധകർക്ക് ഏറെ പ്രിയരാണ് ഇവരുടെ ഇരട്ട കുട്ടികളായ ഉലകും ഉയിരും. മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ദിവസം, വിഘ്നേഷ് ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്ത ഉലകിന്റെയും ഉയിരിന്റെയും വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛൻ സംവിധാനം ചെയ്ത് അമ്മ അഭിനയിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ തങ്കമേ ഒന്നത്താൻ തേടി വന്തേൻ നാനെ… എന്ന ഗാനരംഗം ബെഡിൽ ഇരുന്നു കാണുന്ന ഉലകും ഉയിരും ആയിരുന്നു താരങ്ങൾ. പാട്ടുരംഗം കണ്ടുകൊണ്ടിരിക്കുന്നതിനൊപ്പം തന്നെ ഇരുവരും പാട്ടിലെ വരികളും അനുകരിക്കാൻ ശ്രമിക്കുന്നുണ്ട്. പാട്ടിലെ ‘അടടടടാ’, ‘പപപപാ’ തുടങ്ങിയ വാക്കുകളെല്ലാം ഉച്ചരിക്കുന്ന ഉലകിനെയും ഉയിരിനെയും വീഡിയോയിൽ കാണാം. താരം പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമെന്റുമായി എത്തിയിരുന്നത്.

വിജയ് സേതുപതിയും നയൻതാരയും നായികാനായകന്മാരായി എത്തിയ ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്നേഷ്. നയൻതാരയും വിഘ്നേഷും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ്. ചിത്രത്തിൻ്റെ നിർമ്മാതാവ് ധനുഷായിരുന്നു. അടുത്തിടെ വലിയ രീതിയിൽ നയൻ‌താര- ധനുഷ് ചർച്ചകൾക്ക് കാരണമായ ചിത്രംകൂടിയായിരുന്നു ‘നാനും റൗഡി താൻ’.

STORY HIGHLIGHT: vignesh shivan shares adorable video of ulag and uyir singing nayanthara film

Latest News