റസ്റ്റോറന്റുകളിൽ പോകുമ്പോൾ എല്ലാവരും ആസ്വദിച്ച് കഴിക്കുന്ന ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. ഉരുളക്കിഴങ്ങാണ് ഇതിലെ പ്രധാന ചേരുവ. എങ്ങനെയാണ് ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ് – മൂന്ന്
കോൺ ഫ്ലോർ – ഒരു സ്പൂൺ
വെളിച്ചെണ്ണ
ഉപ്പ്
തയ്യാറാക്കുന്ന രീതി
ആദ്യം ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നീളത്തില്‍ ചെറിയ കനത്തിൽ അരിയുക. ഇത് വെള്ളത്തിലിട്ട് കഴുകി നന്നായി വൃത്തിയാക്കുക. ഒന്നു രണ്ട് തവണ ഇങ്ങനെ കഴുകിയ ശേഷം ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ഇടുക. ഇത് ഒരുമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഒരു മണിക്കൂറിന് ശേഷം ഇതിലെ വെള്ളം കളഞ്ഞ് നനവ് ഒരു തുണിയെടുത്ത് നന്നായി ഒപ്പിയെടുക്കുക. അതിനു ശേഷം അവ എണ്ണയിലിട്ട് പകുതി ചൂടില്‍ വറുക്കുക. ഉരുളക്കിഴങ്ങുകളുടെ നിറം മാറാതെ അവ വേവുന്നത് വരെ മാത്രം വറുക്കുക. ഇവ കോരിമാറ്റി തണുത്തതിന് ശേഷം അല്പം വെള്ളം ചേർത്ത് ലൂസ് ആക്കിയെടുത്ത കോൺഫ്ലവറിൽ മുക്കി വീണ്ടും അത് എണ്ണയിലിട്ട് വറുക്കുക. ഇത്തവണ ഇളം ബ്രൗണ്‍ നിറം ആകുന്നവരെയും വറുക്കുക. വറുത്ത് കോരിയതിന് ശേഷം ഇതിലെ എണ്ണ ഒപ്പിയെടുത്ത് അല്‍പ്പം ഉപ്പ് വിതറുക.