പാർലമെന്റിലെ പൊരിഞ്ഞി പോരാട്ടത്തിന് ഒരുങ്ങും മുമ്പ് കളിക്കളത്തിൽ തകർപ്പൻ പ്രകടനവുമായി എം.പിമാർ. കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് ഡൽഹി ഘടകം സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെൻ്റിലാണ് എം.പിമാരായ ഷാഫി പറമ്പിലും പി.സന്തോഷ് കുമാർ എം.പിയും എത്തിയത്. തിരഞ്ഞെടുപ്പ് ഗോദയിൽ മാത്രമല്ല കളിക്കളത്തിലും വിജയം കൊയ്തിരിക്കുകയാണ് ഷാഫി പറമ്പിൽ. സൗഹൃദമത്സരം ആയാണ് തുടങ്ങിയതെങ്കിലും വാശിയേറിയ പോരാട്ടത്തിലേക്ക് പിന്നീട് മത്സരം കടന്നു. എതിരാളികളായ മാധ്യമപ്രവർത്തകരും ആവേശം ഒട്ടും കൈവിട്ടില്ല. ഇടത് വലത് വ്യത്യാസം മറന്ന് എം.പിമാർ ഒന്നിച്ച് കളം നിറഞ്ഞതോടെ മാധ്യമപ്രവർത്തകർ അടിയറവ് പറയേണ്ടിവന്നു. റഫറിയോട് തർക്കിച്ച് പോയിന്റുകൾ പിടിച്ചുവാങ്ങാനും ഷാഫി പറമ്പിൽ മറന്നില്ല. വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ മുന്നേറും പോലെ ഷാഫിയും സന്തോഷ് കുമാറും അവസാന നിമിഷത്തിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ചു. പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തനായ ഷാഫി പറമ്പില്‍ കളിക്കളത്തിലും മിടുക്ക് തെളിയിച്ചു. ഷാഫിക്കൊപ്പം കളിക്കളത്തിൽ കരുത്ത് തെളിയിച്ച പി.സന്തോഷ് കുമാർ എം.പി സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കൂടിയാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാഫി പറമ്പില്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് പാലക്കാട് നിന്ന് ഷാഫി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് പാലക്കാട് നിന്ന് ഷാഫി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. മറ്റ് യുവ നേതാക്കളെക്കാള്‍ വേഗത്തിൽ പാര്‍ട്ടിയില്‍ ശക്തനാവാന്‍ ഷാഫി പറമ്പിലിന് സാധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് വന്നതോടെ വടകര മണ്ഡലത്തിൽ ഷാഫി പറമ്പിലിനേ മത്സരിപ്പിക്കുകയായിരുന്നു. മുൻമന്ത്രി കെ.കെ.ശൈലജ ടീച്ചറോട് മത്സരിച്ചാണ് ഷാഫി പറമ്പിൽ വടകരയിൽ ജയിച്ചത്. ഈ ജയം ഷാഫിയുടെ കരുത്തുകൂട്ടി.