ഇ പി ജയരാന്റെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും എന്ന കഥ ഡിസി ബുക്സ് പുറത്തുവിട്ടതിനെ തുടർന്ന് വലിയ തോതിലുള്ള പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ഈ പ്രശ്നങ്ങൾ വലിയൊരു കോളിളക്കം തന്നെ രാഷ്ട്രീയ രംഗത്ത് ഉണ്ടാക്കി എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ ഇതിനെക്കുറിച്ചുള്ള ഇ പി ജയരാജന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.
” ഈ സംഭവത്തെക്കുറിച്ചുള്ള നിയമവശങ്ങൾ ഒന്നും തനിക്ക് അറിഞ്ഞുകൂടാ എന്നും, അതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്, അതിന്റെ നടപടി സ്വീകരിക്കേണ്ടതും പോലീസ് ആണ് ഞാൻ ഇതിനെക്കുറിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എല്ലാ കാര്യങ്ങളും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി കൊടുത്തിട്ടുള്ളത്. നിയമനടപടികൾ സ്വീകരിക്കുകയും അഡ്വക്കേറ്റ് വിശ്വം മുഖാന്തരം നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്, ഈ ശ്രീകുമാറിനെ ഒന്നും എനിക്ക് അറിഞ്ഞുകൂടാ. ഒരു ഡ്രാഫ്റ്റും ഞാൻ കൊടുത്തിട്ടില്ല. ഞാൻ ഒരാൾക്കും ഡ്രാഫ്റ്റ് കൊടുത്തിട്ടില്ല ഒരാളെയും ഒന്നും ഏൽപ്പിച്ചിട്ടുമില്ല ഒരാളുമായിട്ടും ഒരു കരാറും ഉണ്ടാക്കിയിട്ടും ഇല്ല, നിങ്ങൾ ആലോചിക്കേണ്ട ഒരു കാര്യം കഴിഞ്ഞ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അതായത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ അന്ന് രാവിലെ ഉണ്ടാക്കിയ ഒരു പ്രളയം ഒന്നര കൊല്ലത്തിനു മുൻപ് എന്നെ കാണാൻ വന്നതാണ് അദ്ദേഹം. അതാണ് വലിയ വാർത്തയും ഭൂകമ്പവുമായി മാറിയത് ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എല്ലാ വസ്തുതകളും പുറത്തുവരും എന്നുമാണ് അദ്ദേഹം പറയുന്നത്..