Food

പൂരി ഉണ്ടാക്കിയിട്ട് ശരിയാകുന്നില്ലേ? എന്നാൽ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

പൂരി ഉണ്ടാക്കിയിട്ടും ശരിയാകുന്നില്ലെന്ന പരാതി പലർക്കും ഉണ്ട്. എന്നാൽ നല്ല മൊരിഞ്ഞതും നന്നായി പൊങ്ങി വന്നിട്ടുള്ളതുമായ പൂരി ഇനി എല്ലാവർക്കും ഈസിയായി ഉണ്ടാക്കാം.

ആവശ്യമായ ചേരുവകൾ

ഗോതമ്പുപൊടി – ഒരു കപ്പ്
റവ – ഒരു ടേബിൾ സ്പൂൺ
മൈദപ്പൊടി – ഒരു ടേബിൾ സ്പൂൺ
ഉപ്പ്
പഞ്ചസാര – ഒരു ടീസ്പൂൺ
സൺഫ്ലവർ ഓയിൽ – ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കേണ്ട രീതി

ആദ്യം പൊടികൾ എല്ലാം ഒരു ബൗളിൽ ഇട്ട് ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്തു കൊടുത്ത ശേഷം വെള്ളം ഒഴിച്ചു കുഴച്ചു കുറച്ചു കട്ടിയുള്ള മാവാക്കി മാറ്റിയെടുക്കാം. ഇത് 20 മിനിറ്റ് മാറ്റി വയ്ക്കണം. ശേഷം വീണ്ടും കുഴച്ചു ചെറിയ ബോളുകൾ ആക്കി മാറ്റുക.  മീഡിയം കട്ടിയിൽ പരത്തിയതിന് ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടു പൊരിച്ചെടുക്കാം. ഈ രീതിയിൽ ഉണ്ടാക്കിയാൽ പൂരി ഒട്ടും എണ്ണ കുടിക്കാതെ നന്നായി പൊങ്ങിവരും.